രാജി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായ ശേഷം പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ വിധി എന്താണെന്ന് വോട്ടർമാർ തീരുമാനിക്കട്ടെയെന്നും ജനവിധിയോടെ തിരിച്ച് വരുമെന്നും കെജ്രിവാൾ പറഞ്ഞു. ഇതുവരെ രാജി വയ്ക്കാതെ ഇരുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്നും തിരഞ്ഞെടുപ്പ് വരെ പാർട്ടിയിൽ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും കെജ്രിവാൾ അറിയിച്ചു. താൽകാലിക മുഖ്യമന്ത്രിയെ എംഎൽഎമാർ യോഗം ചേർന്ന് തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കി.


Read Also: 'സർവത്ര'യുമായി ബി.എസ്.എൻ.എൽ; വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തും


എനിക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽ നിന്നും എനിക്ക് നീതി ലഭിക്കും. അതിന് ശേഷം മാത്രമേ ഇനി മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂവെന്നും കെജ്രിവാൾ പറഞ്ഞു.


ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുൻനിർത്തിയാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം. അതേസമയം ഡൽഹിയിൽ അടുത്തവർഷം നടക്കേണ്ട തിരഞ്ഞെടുപ്പ്, ഈ വർഷം നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ആവശ്യം കെജ്രിവാൾ ഉന്നയിച്ചു.


കഴിഞ്ഞ ദിവസമാണ് മദ്യനയകേസിൽ അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായത്. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. നിർണായകമായ ഫയലുകളിൽ ഒപ്പ് വയ്ക്കാൻ പാടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടറിയേറ്റിലോ പോകാൻ പാടില്ല തുടങ്ങി വിവിധ നിർദ്ദേശങ്ങൾ കോടതി നൽകിയിരുന്നു. ഇത്തരത്തിൽ ഭരണകാര്യങ്ങളിൽ ഇടപെടാൻ കഴിയാത്ത സാഹചര്യമായിരുന്നു കെജ്രിവാളിന് മുമ്പിലുണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.