ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റോസ് അവന്യൂ  കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യാൻ കോടതിമുറിയിൽ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യനയ അഴിമതിക്കേസിൽ ഡൽഹി റോസ് അവന്യൂ  കോടതി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ‍ഡി നൽകിയ ഹർജി പരി​ഗണിച്ചു കൊണ്ട് ഡൽഹി ഹൈക്കോടതി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച വാദം കേൾക്കാനിരിക്കേയാണ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.  


ALSO READ: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ


മാർച്ച് 21നാണ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരത്തെ അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് റോസ് അവന്യൂ കോടതി സ്ഥിരം ജാമ്യം അനുവദിച്ചെങ്കിലും സ്റ്റേ ചെയ്യുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.