Ayodhya Ram Mandir: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ

Ayodhya Ram Temple Leakage: ശനിയാഴ്ച അർധരാത്രിയോടെ പെയ്ത മഴയിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതായി മുഖ്യ പുരോഹിതൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 01:18 PM IST
  • മേൽക്കൂര നന്നാക്കാനും വാട്ടർപ്രൂഫ് ചെയ്യാനും നിർദേശം നൽകിയെന്നാണ് സൂചന
  • 1,800 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ചിലവഴിച്ചത്
Ayodhya Ram Mandir: ചാറ്റൽമഴയിൽ പോലും ശ്രീകോവിൽ ചോർന്നൊലിക്കും; പരാതിയുമായി അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്നതായി പരാതിയുമായി മുഖ്യ പുരോഹിതൻ. ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം അറിയിച്ചത്. മഴയെത്തുടർന്ന് മേൽക്കൂരയിൽ നിന്ന് ചോർച്ചയുള്ളതായി ആചാര്യ സത്യേന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്ര നിർമാണത്തിൽ അനാസ്ഥയുണ്ടായതായും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തിൽ നിന്ന് മഴവെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും പുരോഹിതൻ പറയുന്നു.

രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായ സംഭവം അധികൃതരെ അറിയിച്ചു. ഇതിന് പിന്നാലെ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മേൽക്കൂര നന്നാക്കാനും വാട്ടർപ്രൂഫ് ചെയ്യാനും നിർദേശം നൽകിയെന്നാണ് സൂചന. 1,800 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ചിലവഴിച്ചത്.

ALSO READ: അയോധ്യ ക്ഷേത്രത്തിൽ ആദ്യദിനം എത്തിയത് മൂന്ന് ലക്ഷത്തിലേറെ ഭക്തർ; കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ ദർശന സമയത്തിൽ മാറ്റം

ശനിയാഴ്ച അർധരാത്രിയോടെ പെയ്ത മഴയിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതായി മുഖ്യ പുരോഹിതൻ പറഞ്ഞു. രാം ലല്ലയുടെ വി​ഗ്രഹത്തിന് മുൻപിൽ പുരോഹിതൻ ഇരിക്കുന്ന സ്ഥലത്തിനും വിഐപി ദർശനത്തിന് ആളുകൾ വരുന്ന സ്ഥലത്തിനും മുകളിലാണ് ചോർച്ച കണ്ടെത്തിയത്.

ഇത്രയും വലിയ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർമിച്ച പ്രസിദ്ധമായ ക്ഷേത്രത്തിന് ചോർച്ചയുണ്ടായത് എങ്ങനെയെന്ന് ചിന്തിക്കണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്തമാസം പൂർത്തിയാകുമെന്നും നൃപേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ഡിസംബറിൽ ക്ഷേത്രത്തിന്റെ മുഴുവൻ ജോലികളും തീർക്കുമെന്നും നിർമാണത്തിൽ അപാകതയില്ലെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News