Delhi Liquor Scam: മദ്യ അഴിമതിക്കേസിൽ ഇനി കേജ്രിവാളിന്റെ ഊഴം, ED സമൻസ്, നവംബർ 2ന് ഹാജരാകണം
ഡൽഹി മദ്യനയ അഴിമതി കേസില്‍ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും AAP നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയ്ക്ക് അടുത്ത ഷോക്ക് !! ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ED സമന്‍സ്....!!
Delhi Liquor Scam Update: ഡൽഹി മദ്യനയ അഴിമതി കേസില്‍ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും AAP നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയ്ക്ക് അടുത്ത ഷോക്ക് !! ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ED സമന്‍സ്....!!
മദ്യ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിന് സമൻസ് അയച്ച ED നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
Also Read: Manish Sisodia Bail Plea: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, കാരണമിതാണ്
ഇതോടെ ഡൽഹി മദ്യ കുംഭകോണത്തിന്‍റെ ചൂട് ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിലും എത്തി. ഈ കേസിൽ കഴിഞ്ഞ ഏപ്രിൽ 16 ന് സി.ബി.ഐ അരവിന്ദ് കേജ്‌രിവാളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ആ സമയത്തും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി തള്ളുകയും അന്നുതന്നെ കേജ്‌രിവാളിന് നോട്ടീസ് നൽകുകയും ചെയ്തത് തികച്ചും യാദൃശ്ചികം എന്ന് തന്നെ പറയാം...
മുന്‍പ് ഒക്ടോബർ 17ന് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീം കോടതി തീരുമാനം മാറ്റി വെച്ചിരുന്നു. 338 കോടി രൂപയുടെ പണം കൈമാറ്റം ചെയ്തതിന്‍റെ ബന്ധം തെളിയിക്കപ്പെടുന്നതായി ഏജൻസി വിവരം നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കവേ പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ തള്ളുന്നതായി കോടതി വ്യക്തമാക്കി.എന്നാല്‍, 6 മുതൽ 8 മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ വിചാരണ പൂർത്തിയായില്ലെങ്കിൽ സിസോദിയയക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്‍റെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്.
യഥാർത്ഥത്തിൽ, ഡല്‍ഹി മദ്യ കുംഭകോണ കേസില്‍ ഫെബ്രുവരി 26 ന് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു, അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. അതിന് പിന്നാലെ സഞ്ജയ് സിംഗും അറസ്റ്റിലായി. മദ്യനയ അഴിമതിക്കേസിൽ ഒക്‌ടോബർ 4നാണ് AAP MP സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തത്. ചെയ്തിരുന്നു.
ഡൽഹിയിൽ നടപ്പിലാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് 2023 ഫെബ്രുവരിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. ക്രിമിനൽ ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ആഴത്തിൽ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.
പുതിയ മദ്യനയം എന്തായിരുന്നു?
2021 മാർച്ച് 22 ന് ഡൽഹി സർക്കാർ ഒരു പുതിയ മദ്യനയം പ്രഖ്യാപിച്ചു, അതിൽ മദ്യശാലകൾ സ്വകാര്യ കൈകൾക്ക് കൈമാറാൻ വ്യവസ്ഥയുണ്ട്. ഈ നയം 2021 നവംബർ 17 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നയമനുസരിച്ച് സർക്കാർ മദ്യവിൽപ്പനയിൽ നിന്ന് പുറത്തുവരികയും മുഴുവൻ മദ്യഷാപ്പുകളും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. ഇത് മാഫിയ ഭരണം അവസാനിപ്പിക്കുമെന്നും സർക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും സർക്കാർ വിശ്വസിച്ചു.
ഈ നയം ആം ആദ്മി പാര്‍ട്ടിയുടെ നിരവധി നേതാക്കളെ ജയിലില്‍ എത്തിച്ചിരിയ്ക്കുകയാണ്. മനീഷ് സിസോദിയയ്‌ക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയരുകയും നേതാക്കൾ ഒന്നിന് പിറകെ ഒന്നായി ജയിലില്‍ എത്തുകയുമാണ്.
ഡൽഹിയിൽ നടപ്പിലാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് 2023 ഫെബ്രുവരിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. ക്രിമിനൽ ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ആഴത്തിൽ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.