Manish Sisodia Bail Plea: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, കാരണമിതാണ്

Manish Sisodia Bail Plea:  ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഡൽഹി മദ്യനയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഈ വർഷം ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 241 ദിവസമായി സിസോദിയ ജയിലിൽ കഴിയുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 12:58 PM IST
  • ഈ മുഴുവൻ എപ്പിസോഡിലും സിസോദിയയുമായി നേരിട്ട് ബന്ധപ്പെട്ട യാതൊരു തെളിവുകളും അന്വേഷണ ഏജൻസിയുടെ പക്കലില്ലെന്ന് ഒക്ടോബർ 17ന് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ മനീഷ് സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞിരുന്നു
Manish Sisodia Bail Plea: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, കാരണമിതാണ്

Manish Sisodia Bail Plea: ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസന്വേഷണം മന്ദഗതിയിലായാൽ പിന്നീടുള്ള ഘട്ടത്തിൽ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും സുപ്രീം  കോടതി പറഞ്ഞു.  

Also Read:  Dhanteras 2023: ധന്‍തേരസില്‍ കുബേർ ദേവന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കാം, പണം കുമിഞ്ഞുകൂടും...!! 
 
മുന്‍പ് ഒക്ടോബർ 17ന് ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീം കോടതി തീരുമാനം മാറ്റി വെച്ചിരുന്നു. 338 കോടി രൂപയുടെ പണം കൈമാറ്റം ചെയ്തതിന്‍റെ ബന്ധം തെളിയിക്കപ്പെടുന്നതായി ഏജൻസി വിവരം നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കവേ പറഞ്ഞു. 

Also Read:   Ranjusha Menon: സീരിയൽ - സിനിമ താരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ തള്ളുന്നതായി കോടതി വ്യക്തമാക്കി.എന്നാല്‍, 6 മുതൽ 8 മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ വിചാരണ പൂർത്തിയായില്ലെങ്കിൽ സിസോദിയയക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്‍റെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഡൽഹി മദ്യനയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഈ വർഷം ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ശേഷം മാർച്ച് 9ന് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ 241 ദിവസമായി സിസോദിയ ജയിലിൽ കഴിയുകയാണ്.

ഈ കേസില്‍ വിചാരണ അന്തിമഘട്ടത്തിലെത്താൻ പ്രതീക്ഷിക്കുന്ന കാലയളവിനെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിമാർ ആരാഞ്ഞിരുന്നു. എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിനേയും  (ED) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനേയും (CBI)  പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു, 9 മുതൽ 12 മാസങ്ങൾക്കുള്ളിൽ വിചാരണ പൂർത്തിയാകുമെന്ന് കോടതിയെ അറിയിച്ചു. 

സിസോദിയയുമായി ബന്ധപ്പെട്ട തെളിവുകൾ ഏജൻസിയുടെ പക്കലില്ല: സിങ്‌വി

ഈ മുഴുവൻ എപ്പിസോഡിലും സിസോദിയയുമായി നേരിട്ട് ബന്ധപ്പെട്ട യാതൊരു  തെളിവുകളും അന്വേഷണ ഏജൻസിയുടെ പക്കലില്ലെന്ന് ഒക്ടോബർ 17ന് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ മനീഷ് സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞിരുന്നു. ഈ അഴിമതിയുമായി സിസോദിയക്ക് ബന്ധമില്ലെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തെ പ്രതിയാക്കിയത് എന്നും അദ്ദേഹം കോടതിയില്‍ ചോദിച്ചിരുന്നു. മനീഷ് സിസോദിയ പണം കൈപ്പറ്റിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പകരം മനീഷ് സിസോദിയ അതിൽ പങ്കാളിയാണെന്നും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം അഴിമതിയുടെ പണം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയെന്നും അനേഷണ ഏജന്‍സി വ്യക്തമാക്കി. 
 
ഡൽഹിയിൽ നടപ്പിലാക്കുകയും പിന്നീട്  റദ്ദാക്കുകയും ചെയ്ത പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് 2023 ഫെബ്രുവരിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. ക്രിമിനൽ ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ആഴത്തിൽ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News