Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം കൂടുതല്‍ മോശമാവുന്നു, നവംബർ 1 മുതൽ സീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

Delhi Air Quality:  ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ  നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.   

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 06:34 PM IST
  • മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതും ഡൽഹി-എൻ‌സി‌ആറിൽ ഓടുന്നതുമായ എല്ലാ ഡീസൽ ബസുകള്‍ക്കും നവംബർ 1 മുതൽ പ്രവേശനം നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്പ പറഞ്ഞു.
Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം കൂടുതല്‍ മോശമാവുന്നു,  നവംബർ 1 മുതൽ സീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

New Delhi: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതും ഡൽഹി-എൻ‌സി‌ആറിൽ ഓടുന്നതുമായ എല്ലാ ഡീസൽ ബസുകള്‍ക്കും നവംബർ 1 മുതൽ പ്രവേശനം നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച പറഞ്ഞു.

Also Read:  Dhanteras 2023: ധന്‍തേരസില്‍ കുബേർ ദേവന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കാം, പണം കുമിഞ്ഞുകൂടും...!! 
 
റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ പരാമീറ്ററുകളിലും കഴിഞ്ഞ വർഷം, ഒക്ടോബർ 29 ന് ഡല്‍ഹിയിലെ AQI 397 ആയിരുന്നു, ഈ വര്‍ഷം അത് 325 ആയി കുറഞ്ഞിട്ടുണ്ട്. അതായത്, മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികള്‍ പുരോഗതിയാണ് കാണിയ്ക്കുന്നത്,  ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്, അദ്ദേഹം പറഞ്ഞു. 

Also Read:  Diwali 2023: ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിക്കുന്നതിന്‍റെ പ്രാധാന്യം എന്താണ്?  
 
രാജ്യത്തെ ഏറ്റവും പ്രധാന ആഘോഷമായ ദീപാവലി അടുത്തിരിയ്ക്കുന്ന അവസരത്തില്‍ അടുത്ത 15 ദിവസങ്ങൾ വളരെ പ്രധാനമാണ്. ഡൽഹിയിലെ എല്ലാ വ്യവസായ യൂണിറ്റുകളും പ്രകൃതി വാതകത്തിലേക്ക് മാറ്റി. ഏതെങ്കിലും ഫാക്ടറിയില്‍ മറ്റേതെങ്കിലും ഇന്ധനം ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. റെഡ് സിഗ്നൽ ഉള്ള അവസരത്തില്‍ വാഹനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്യാൻ ഡൽഹിയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് എത്തുന്ന ഡീസല്‍ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍നിന്നും എൻസിആർ മേഖലകളിൽ സർവീസ് നടത്തുന്ന ബിഎസ് III, ബിഎസ് IV ബസുകൾ നിരോധിക്കണമെന്നും റായ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 1 മുതൽ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കായി  ഗതാഗത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഡൽഹിയിലെ എല്ലാ ബസുകളും സിഎൻജിയിലാണ് ഓടുന്നത്. ഡൽഹിയിൽ 800-ലധികം ഇലക്ട്രിക് ബസുകളും ഓടുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ബസുകള്‍ മലിനീകരണം വര്‍ദ്ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു. 

നവംബർ 1 മുതൽ ഡൽഹിയിലേക്ക് ഇലക്ട്രിക്, സിഎൻജി, ബിഎസ്-VI ബസുകൾ മാത്രമേ പ്രവേശിക്കൂ, നവംബർ 1 മുതൽ എല്ലാ എന്‍ട്രികളിലും ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ ചെക്കിംഗ് കാമ്പയിൻ നടത്തും. നിയമം പാലിക്കാത്ത ബസുകൾക്കെതിരെ നടപടിയെടുക്കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ തുടരുന്നതായി സഫർ-ഇന്ത്യ ( Air Quality and Weather Forecasting and Research - SAFAR) റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (Air Quality Index (AQI) 325 ആണ്. ഡൽഹിയിലുടനീളം വായുവിന്‍റെ ഗുണനിലവാരം ഏകദേശം ഒരേ അവസ്ഥയില്‍ തുടരുകയാണ്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും അവസ്ഥ അത്ര മെച്ചമല്ല. രാജ്യതലസ്ഥാനത്ത് മലിനീകരണം കുറയ്ക്കുന്നതിനായി മലിനീകരണ വിരുദ്ധ യജ്ഞവും ഇന്ന് ആരംഭിച്ചിരിയ്ക്കുകയാണ്.

പഞ്ചാബിലെയും ഹരിയാനയിലെയും ചില കൃഷിയിടങ്ങളില്‍ ഇപ്പോഴും കറ്റകള്‍ കത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതാണ് ദേശീയ തലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാരം തീര്‍ത്തും മോശമാവാന്‍ കാരണം. ഈ വർഷം ഇതുവരെ 2,500 ലധികം വൈക്കോൽ കത്തിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കൃഷിയിടങ്ങളില്‍ തീയിടുന്നത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കുറവാണ്. വർദ്ധിച്ചുവരുന്ന മലിനീകരണത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) രണ്ടാം ഘട്ടം ഡൽഹിയിൽ നടപ്പാക്കി വരികയാണ്‌. 

 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News