Aryan Khan Drug Case: ആര്യൻ ഖാനുവേണ്ടി മുന്‍ AG മുകുള്‍ രോത്തഗി ബോംബെ ഹൈക്കോടതിയില്‍ ഹാജരാകും
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Mumbai: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനുവേണ്ടി (Aryan Khan) ഹാജരാകുന്നത് ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി (Mukul Rohatgi) ആണ്. ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം നേരിട്ട് ഹാജരായി കേസ് വാദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അദ്ദേഹം ടീമിനൊപ്പം മുംബൈയില്‍ എത്തിയിരിയ്ക്കുകയാണ്.
ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നത് അഭിഭാഷകരുടെ വലിയ ടീമാണ്. മുകുള്‍ രോത്തഗിയുടെ ടീമിനൊപ്പം മുതിർന്ന അഭിഭാഷകൻ അമിത് ദേശായി, സതീഷ് മാൻഷിൻഡെ, ആനന്ദിനി ഫെർണാണ്ടസ്, അഡ്വക്കേറ്റ് റുസ്തം മുല്ല, ദേശായി ദേശായി കാരിംജി, മുല്ല എന്നിവരും ടീമിലുണ്ട്.
ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കുമ്പോള്‍ ജാമ്യം ലഭിക്കാന്‍ പഴുതടച്ച വാദമായിരിയ്ക്കും ഇന്ന് മുകുള്‍ രോത്തഗി നടത്തുക. വീഡിയോ കോൺഫറൻസിംഗ് വഴി വാദം കേൾക്കണമെന്ന് ആര്യന്‍റെ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചുവെങ്കിലും കോടതി നിരാകരിയ്ക്കുക യായിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ മനേഷിൻഡെ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 2 നാണ് ആര്യന്‍ ഖാന്‍ NCB കസ്റ്റഡിയിലായത്. ആര്യന്‍ ഇപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുംബൈയിലെ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ് ആര്യന്‍ ഇപ്പോള്‍.
ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് NCB ഇതിനോടകം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ് NCB മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
Also Read: Aaryan Khan Drug Case : ആര്യൻ ഖാന്റെ കേസിൽ അറസ്റ്റ് ഷാരൂഖ് ഖാനിൽ നിന്നും പണം തട്ടാനെന്ന് സാക്ഷി
എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്. യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...