Love Jihad, രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമുള്ള BJPയുടെ സൃഷ്ടി, അശോക് ഗെഹ്ലോട്ട്
വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ വിഭജിക്കാന്‍ വേണ്ടി BJP സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ...
Jaipur: വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ വിഭജിക്കാന്‍ വേണ്ടി BJP സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ...
ലവ് ജിഹാദുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (Ashok Gehlot) ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങി BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് ഗെഹ്ലോട്ടിന്‍റെ പ്രതികരണം.
"സാമുദായിക ഐക്യം തകര്‍ത്ത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള BJPയുടെ സൃഷ്ടിയാണ് ലവ് ജിഹാദ് (Love Jihad) എന്ന വാക്ക്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് നിയമത്തിന്‍റെ ഒരു കോടതിയിലും നില നില്‍ക്കില്ല. പ്രണയത്തില്‍ ജിഹാദിന് യാതൊരു സ്ഥാനവുമില്ല", ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കുക, സാമൂഹ്യ സംഘര്‍ഷത്തിന് ഇന്ധനം നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഭരണഘടന വ്യവസ്ഥകള്‍ അവഗണിച്ച് പൗരന്മാരോട് യാതൊരു വിവേചനവും ഭരണകൂടം കാണിക്കരുത്'' -അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനത്തെ BJP സര്‍ക്കാറുകള്‍ നിയമനിര്‍മണാം നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരണം നടത്തുന്നത്.
പരസ്പരം ഒന്നിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാർ ഭരണകൂടത്തിന്‍റെ കരുണയിലാണ് ജീവിക്കുക എന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് BJP സർക്കാർ ശ്രമിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
Also read: കേരളത്തിൽ ലൗ ജിഹാദ് ഇല്ല, സിനഡ് പ്രമേയത്തെ തള്ളി DGP ലോക്നാഥ് ബെഹ്റ
അതേസമയം, ലവ് ജിഹാദിനെതിരെ BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം നടത്തുകയാണ്. 5 വർഷം കഠിന തടവ് ശിക്ഷയായി നടപ്പിൽ വരുത്തുമെന്ന് മധ്യപ്രദേശ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലവ് ജിഹാദ് കേസുകൾ നിയന്ത്രിക്കാൻ തക്കതായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവനയില്‍ പറയുകയുണ്ടായി.