Gyanvapi ASI Survey: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേയ്ക്ക് അലഹബാദ്  ഹൈക്കോടതി അനുവാദം നല്‍കിയ സാഹചര്യത്തില്‍  ASI സംഘം ശാസ്ത്രീയ സർവേ ആരംഭിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ്‌ സംഘം സര്‍വേ ആരംഭിച്ചത്. ഗ്യാന്‍വാപി മസ്ജിദ് ASI സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 17-ാം നൂറ്റാണ്ടില്‍  ഗ്യാന്‍വാപി മസ്ജിദ് നിർമ്മിച്ചത് ഹിന്ദു ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ തകര്‍ത്തിട്ടാണോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുക എന്നതാണ് ഈ സര്‍വേയുടെ ലക്ഷ്യം. 


Also Read: Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം 
 
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) വെള്ളിയാഴ്ച ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ശാസ്ത്രീയ സർവേ ആരംഭിച്ചു.  രാവിലെ ഏഴ് മണിയോടെയാണ് സർവേ ആരംഭിച്ചതെന്ന് എഎസ്ഐ വൃത്തങ്ങൾ അറിയിച്ചു. സര്‍വേയില്‍ എഎസ്‌ഐ ടീം അംഗങ്ങള്‍ക്കൊപ്പം  ഹിന്ദു ഹർജിക്കാരുടെ പ്രതിനിധികളും പങ്കെടുക്കുന്നു. അതേസമയം, മുസ്ലീം പക്ഷമായ അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ സർവേ ബഹിഷ്‌കരിച്ചിട്ടുണ്ട്. സർവേയ്ക്ക് എഎസ്ഐ സംഘത്തെ അനുഗമിക്കേണ്ട കമ്മിറ്റി പ്രതിനിധികൾ  വിട്ടുനില്‍ക്കുകയാണ്  എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Lakshmi Puja: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കാം 


അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്  മുസ്ലീം പക്ഷമായ അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റി. 


Also Read:  Astro Cooking Tips: പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല!
 
മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ASI നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. അതായത്, കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന് യാതൊരു കോട്ടവും വരാത്ത രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ സര്‍വേ നടത്തുക എന്ന് ASI ഇതിനോടകം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് എഎസ്ഐ സർവേ ഹര്‍ജിയില്‍ വിധി പറഞ്ഞത്. 


ഗ്യാന്‍വാപി മസ്ജിദ് സംബന്ധിക്കുന്ന നിരവധി വാദങ്ങളാണ് നിലനില്‍ക്കുന്നത്. 1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.


2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 


പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.