Lakshmi Puja on Friday: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളും ഓരോ ദേവീദേവന്മാര്ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ പ്രത്യേക ദിവസങ്ങളില്‍ ദേവീദേവന്മാരെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
വിശ്വാസമനുസരിച്ച്, വെള്ളിയാഴ്ച ദിവസം ധനത്തിന്റെ ദേവിയായ ലക്ഷ്മിദേവിയെയാണ് ആരാധിക്കുന്നത്. വെള്ളിയാഴ്ച ദിവസം, ലക്ഷ്മി ദേവിയെ ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് അകന്നുപോകും.
Also Read: Venus Mahadasha: ശുക്ര മഹാദശ നല്‍കും ആഡംബര ജീവിതം! 20 വർഷത്തേക്ക് സമ്പത്തും വിജയവും ഒപ്പം
വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. അതുവഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരും. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ആണെങ്കിൽ, തീർച്ചയായും വെള്ളിയാഴ്ച ഈ പ്രത്യേക നടപടികൾ സ്വീകരിക്കുക, പ്രശ്നങ്ങളില്‍ നിന്ന് മോചനം ഉറപ്പായും ലഭിക്കും. വെള്ളിയാഴ്ച ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
1. വെള്ളിയാഴ്ച ദിവസം സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ഈ ദിവസം ലക്ഷ്മി ദേവിക്ക് പാലും പാലുപയോഗിച്ചുള്ള വെളുത്ത മധുരപലഹാരങ്ങളും സമർപ്പിക്കണം. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചോരിയുകയും ചെയ്യുന്നു.
2. നിങ്ങള്‍ ബിസിനസില്‍ നഷ്ടം നേരിടുന്ന അവസരമാണ് അല്ലെങ്കില്‍ ജീവിതത്തില്‍ സമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ദിവസം ഈ പൂജാവിധി നടത്തുക. അതായത്, പൂജാമുറിയില്‍ പിങ്ക് നിറത്തിലുള്ള തുണി വിരിച്ച് ശ്രീ യന്ത്രത്തിന്റെയും അഷ്ടലക്ഷ്മിയുടെയും ചിത്രം സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിസിനസില്‍ നേരിട്ടിരുന്ന തടസ്സങ്ങൾ അവസാനിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും.
3. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി അഷ്ടലക്ഷ്മിയെ ആരാധിക്കാം. രാത്രിയിൽ അഷ്ടലക്ഷ്മിക്ക് മുന്നിൽ അഗര്‍ബത്തി കത്തിച്ച് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുക. ഇതുകൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്പമാലയും അഷ്ടലക്ഷ്മിക്ക് സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ മാറിക്കിട്ടും.
4. ശ്രീ യന്ത്രത്തിനും അഷ്ട ലക്ഷ്മിക്കും അഷ്ടഗന്ധ തിലകം പുരട്ടുക. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്നും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുമെന്നും വിശ്വസിക്കപ്പെടുന്നു.
4. ജീവിതത്തിൽ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, അസ്വസ്ഥരാകരുത്. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച വൈകുന്നേരം ലക്ഷ്മി ദേവിയെ ആരാധിക്കുക. പൂജാ സമയത്ത് 'ഐം ഹ്രീം ശ്രീം അഷ്ടലക്ഷ്മി ഹ്രീം സിദ്ധയേ മമ ഘരേ ആഗച്ഛച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം 108 തവണ ജപിക്കാൻ ശ്രദ്ധിക്കുക.
അതേസമയം, വെള്ളിയാഴ്ച്ച ദിവസം ലക്ഷ്മി ദേവിയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമായതിനാല്‍ ഈ ദിവസം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ച്ച നാം ചെയുന്ന ചെയ്യുന്ന ചില പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ട് വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. വീടിന്റെ വടക്ക് ദിശ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കാരണം വടക്ക് ദിശ ലക്ഷ്മിദേവിയുടെയും കുബേരന്റെയും വാസ സ്ഥലമാണ്. വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
2. ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, കൂടാതെ, വെള്ളിയാഴ്ച വെള്ളിയാഴ്ച മദ്യം, മാംസം എന്നിവ കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.
3. വെള്ളിയാഴ്ച ദിവസം ആര്‍ക്കും പഞ്ചസാര കടമായി നൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്രന് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.
4. വെള്ളിയാഴ്ചയാണ് ലക്ഷ്മി ദേവി ഭക്തരുടെ വീട്ടിൽ പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം. അതിനാല്‍, വെള്ളിയാഴ്ച വീട് ഏറ്റവും വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ പൂജാമുറി, അടുക്കള തികച്ചും വൃത്തിയുള്ളതായിരിക്കണം. രാത്രി ഉറങ്ങുന്നതിന് മുന്‍പ് പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
5. ആരോടും അഹന്തയോ അഹങ്കാരമോ കാണിക്കരുത്, വെള്ളിയാഴ്ച ദിവസം ഒട്ടുംപാടില്ല. അഹങ്കാരികളുടെ മേല്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
6. വീടിന്റെ അടുക്കളയിലും ലക്ഷ്മിദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായി സൂക്ഷിക്കണം. അടുക്കളയിൽ മലിനമായ പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും...
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...