New Delhi : നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും Election ന് ഇന്ന് തുടക്കം. വടക്ക് കിഴക്കൻ സംസ്ഥാനമായ Assam ലും കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന West Bengal ലും ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നക്സൽ ഉൽഫാ ബാധിത പ്രദേശിങ്ങളായ അസമിലെ 47, ബംഗാളിലെ 30 മണ്ഡലങ്ങളിലായിട്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ബം​ഗാളിൽ എട്ട് ഘട്ടങ്ങളായും അസമിൽ മൂന്ന് ഘട്ടങ്ങളായിട്ടുമാണ് വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ചിരിക്കുന്നത്.


ALSO READ : Mamata Banerje യുടെ പരിക്ക് ആരും ആക്രമിച്ചതല്ല , കാറിൽ തട്ടിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്


21 വനിതകൾ അടക്കം 191 സ്ഥാനർഥികളുടെ വിധിയാണ് ഇന്ന് ബം​ഗാൾ ജനത കുറിക്കുന്നത്. അസമിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിലായി 264 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.


നക്സൽ ബാധിത ആദിവാസി മേഖലടക്കമുള്ള 5 ജില്ലകളിലായി 73 ലക്ഷം വോട്ടമാരാണ് ഇന്ന് ബംഗാളിൽ സമ്മതിദാനം രേഖപ്പെടുത്തുന്നത്. മമത ബാനർജിക്ക് മുമ്പ് വരെ ഇടത് കോട്ടയായിരുന്നതും പിന്നീട് അത് മമത പിടിച്ചടക്കിയതും കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിൽ അത് ബിജെപി സ്വന്തമാക്കിയതുമായ ജം​ഗിൽ മഹൽ പ്രദേശം, പുരുലിയ, തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ALSO READ : അഞ്ചു വര്‍ഷത്തിനിടെ ഈ മുഖ്യമന്ത്രിയുടെ ആസ്തി കുറഞ്ഞത് 45%


ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബം​ഗാളിലെ 30 സീറ്റിൽ 29തിലും ബിജെപിയുടെയും തൃണമൂലിന്റെയും സ്ഥാനാർഥികളിൽ മത്സരിക്കുന്നുണ്ട്. ബിജെപി ഒരു സീറ്റ് സഖ്യകക്ഷിക്ക് കൊടുത്തപ്പോൾ ടിഎംസി ആകട്ടെ ബാക്കിയുള്ള ആ സീറ്റിൽ സ്വതന്ത്രനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.


കഴിഞ്ഞ വർഷം പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ വ്യാപകം പ്രതിഷേധം ഉടലെടുത്ത അപ്പർ അസം പ്രദേശങ്ങളിലാണ് ഇന്ന് അസമിൽ വിധി എഴുത്ത് നടക്കുന്നത്. അപ്പർ അസം കൂടാതെ വടക്കൻ അസം, നാ​ഗാവോൺ ജില്ലയിലെ 5 സീറ്റിലെ വോട്ടർമാരുടെ വിരലുകളിൽ ഇന്ന് മഷി പുരളും


അതേസമയം ജോയ്പൂരിൽ തെരഞ്ഞെടുപ്പിന് മുമ്പ് ടിഎംസിയുടെ ഓഫീസിന് സമീപം സ്ഫോടനം ഉണ്ടായി. ഏക​ദേശം 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പുരുളിയിൽ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്കായി ഭക്ഷണ എത്തിച്ചതിന് ശേഷം മടങ്ങിയ ബസ് കത്തി നശിക്കുകയും ചെയ്തു. കനത്ത് സുരക്ഷയാണ് ഈ മേഖലയിൽ ഒരുക്കിയിരിക്കുന്നത്.


ALSO READ : ഇലക്ട്രൽ ബോണ്ടുകൾ തടയില്ല: പുതിയത് ഏപ്രിൽ മുതൽ നൽകാമെന്ന് സുപ്രീംകോടതി


എട്ട് ഘട്ടങ്ങളിലായിട്ടാണ് ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ ദിവസങ്ങളിലായിട്ടാണ് ബാക്കി ഏഴ് ഘടങ്ങൾ നടക്കുന്നത്.


അസമിൽ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പുള്ളത്. ഇന്നത്തെ വോട്ടെടുപ്പിന് ശേഷം ഏപ്രിൽ ഒന്നിനും  ആറിനുമായിട്ടാണ് ബാക്കി രണ്ട് ഘട്ടങ്ങൾ. കേരളം ഉൾപെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലെയും വോട്ടെണ്ണൽ മേയ് രണ്ടിനുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.