New Delhi: കേരളം കാത്തിരുന്ന ആ വാര്‍ത്ത എത്തി, സംസ്ഥാനം ഏപ്രില്‍ 6ന് പോളിംഗ് ബൂത്തിലേയ്ക്ക്...
മൂന്നു മുന്നണികളും ആവേശത്തോടെ പോരാടുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം മെയ് 2ന് പുറത്തുവരും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ (Sunil Arora) വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 1ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനും ഫലപ്രഖ്യാപനം മെയ് 2 ന് നടക്കും.
കേരളത്തില്‍ ഒരു ലോകസഭ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് കൂടി നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പാണ് നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കുക. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ് നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
കോവിഡ് വ്യാപനം മൂലം ഇത്തവണ പോളി൦ഗ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. കേരളത്തില്‍ 2016ല്‍ പോളി൦ഗ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയിരിയ്ക്കും. അസമില്‍ പോളിംഗ് സ്റ്റേഷനുകളുടെ ശതമാനം വർധന 34%, പശ്ചിമ ബംഗാളിൽ പോളിംഗ് സ്റ്റേഷനുകൾ 31.65 ശതമാനം വർദ്ധിപ്പിക്കും.
Also read: Assembly Election 2021: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പത്രസമ്മേളനം ഡല്‍ഹിയില്‍
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അനുഭവം മാതൃകയാക്കി, ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. കൂടാതെ, എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പിന് മുന്നോടിയായിCovid പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം പ്രത്യേക പ്രോട്ടോക്കോള്‍ അനുസരിച്ചായിരിയ്ക്കും പ്രചാരണവും തിരഞ്ഞെടുപ്പും നടക്കുക. CBSE പരീക്ഷ, ആഘോഷങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് തിയതി നിര്‍ണ്ണയിച്ചിരിയ്ക്കുന്നത്.
Also read: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും ആവര്‍ത്തിക്കും; Amit Shah
ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. Road Showയില്‍ 5 വാഹനത്തില്‍ കൂടുതല്‍ പാടില്ല. പതിക സമര്‍പ്പിക്കാന്‍ 2 പേരില്‍ കൂടുതല്‍ പാടില്ല. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല., കൂടാതെ പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...