Delhi Metro: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാർച്ച് 29 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുമ്പ് മെട്രോ സർവീസ് ഉണ്ടാവില്ല.  മാത്രമല്ല റാപ്പിഡ് മെട്രോ, എയർപോർട്ട് എക്സ്പ്രസ് ലൈൻ സർവീസുകളും ഹോളി ദിവസം ഉച്ചയ്ക്ക് രണ്ടര വരെ അടച്ചിടുമെന്ന് ഡിഎംആർസി (DMRC) അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് രണ്ടര മണിക്ക് ശേഷം മെട്രോ സർവീസ് സുഗമമായി പ്രവർത്തിക്കാൻ തുടങ്ങുമെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.


Also Read: Holi 2021: ഹോളിക്ക് ഹനുമാനെ ആരാധിക്കുക, സാമ്പത്തിക തടസ്സങ്ങൾ മാറികിട്ടും


എല്ലാ വർഷവും ഹോളി ദിനത്തിൽ ഡി‌എം‌ആർ‌സി മെട്രോ സർവീസ് ആരംഭിക്കുന്നത് പകുതി ദിവസത്തിന് ശേഷമാണ്. കൊറോണയ്ക്കിടയിൽ (Corona) ആഘോഷിക്കുന്ന ഹോളിക്ക് പുറപ്പെടുവിച്ച ഗവൺമെന്റിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. 


ഡൽഹി ഉൾപ്പെടെ രാജ്യത്തുടനീളം കൊറോണ മഹാമാരി വീണ്ടും വർദ്ധിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഹോളിയേയും മറ്റ് ഉത്സവങ്ങളേയും ചേർത്ത് ഒരു പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 


Also Read:  LPG Gas Cylinder Booking: 119 രൂപ നൽകൂ സിലിണ്ടർ നേടൂ; ചെയ്യേണ്ടത് ഇത്രമാത്രം


ഇതിനടിയിൽ കൂട്ടംകൂടിയുള്ള ഹോളി ആഘോഷം നിരോധിച്ചിരിക്കുകയാണ്. ഹോളിക ദഹന്റെ അവസരത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് നിൽക്കാൻ പാടില്ല.


കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ഡൽഹി മെട്രോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നുണ്ട്. യാത്രയ്ക്കിടെ കോവിഡുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഡിഎംആർസി എക്സിക്യൂട്ടീവ് ഡയറക്ടർ (സിസി) അനുജ് ദയാൽ യാത്രക്കാരോട് അഭ്യർത്ഥിച്ചു. 


Also Read: ഇതുവരെ ആരെക്കൊണ്ടും ചെയ്യാൻ കഴിയാത്ത കാര്യമാണ് ഈ Plus Size Model ചെയ്തത്..! 


ഡൽഹിയിൽ കേസുകൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന് പുറത്തും യാത്രക്കാർക്കിടയിൽ ഒരു മീറ്റർ ദൂരം നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് മാസ്ക് ശരിയായി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 300 ഓളം യാത്രക്കാർക്ക് ഡൽഹി മെട്രോയുടെ ഫ്ലൈയിംഗ് സ്ക്വാഡ് ഫൈൻ അടിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.