ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ (ഡിഎംആർസി) 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന ജീവനക്കാർക്കാണ് രോഗം പിടിപെട്ടത്.
"ലോകം മുഴുവൻ കോറോണയെ നേരിടുന്ന സാഹചര്യത്തിൽ ഡിഎംആർസിയും കൊറോണയുമായുള്ള പോരാട്ടത്തിലാണ്. സേവനങ്ങൾ പുനഃരാരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്" ഡിഎംആർസി ട്വീറ്റ് ചെയ്തു.
Along with the rest of the country, DMRC is also fighting the battle against Covid - 19. Delhi Metro's employees have shown exemplary resilience in reporting back to their duties to keep the Metro system in all readiness for eventual resumption of services. #DMRCFightsCOVID pic.twitter.com/La5ev8Dgco
— Delhi Metro Rail Corporation (@OfficialDMRC) June 4, 2020
വൈറസ് ബാധിച്ചവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും,എല്ലാ ജീവനക്കാരോടും സാമൂഹ്യ അകലം പാലിക്കാനും ഡിഎംആർസി മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിംഗ് പറഞ്ഞു.