ലഖ്നൗ: രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി വൻ ഒരുക്കങ്ങളാണ് അയോധ്യയിൽ നടക്കുന്നത്.  ഇതിനായി 1,11,000 ലഡുകളാണ് വിതരണം ചെയ്യാനായി ഒരുങ്ങുന്നത്.  ഇത്രയധികം ലഡുകൾ തയ്യാറാക്കുന്നത് അയോധ്യയിലെ മണി റാം ദാസ് ചവ്നിയിലുള്ള ദേവറാഹ ഹൻസ് ബാബ സൻസ്ഥാനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമി പൂജ ആഗസ്റ്റ് 5 നാണ് നടക്കുന്നത്.  പ്രധാനമന്ത്രിയും ഭൂമിപൂജയിൽ പങ്കുചേരും.  ശ്രീരാമന് സമർപ്പിക്കാനായി പ്രധാനമന്ത്രിക്ക് ലഡു നൽകിയ ശേഷം പരിപാടിയിൽ പങ്കെടുക്കുന്ന എല്ലവർക്കും കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലും ലഡു വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.      


Also read: ആഗസ്റ്റ് 5 ന് ശ്രീരാമ രൂപവും രാമക്ഷേത്രവും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കും


ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാലു ദിവസമായി ലഡു നിർമ്മാണം പുരോഗമിക്കുകയാണ്.  ഇതുമാത്രമല്ല അയോധ്യയെക്കുറിച്ചും രാമ ക്ഷേത്രത്തെക്കുറിച്ചുമുള്ള പുസ്തകങ്ങളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.