ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അയോധ്യയിലെ രാം ലല്ലയുടെ വസ്ത്രധാരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രകൃതിദത്ത കോട്ടൺ കൈത്തറികൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളണിഞ്ഞ രാംലല്ലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ശ്രീറാം ട്രസ്റ്റാണ് രാംലല്ലയുടെ ഈ പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.  ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രസ്റ്റ് ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പ്


വേനൽ കാലത്തിൻ്റെ വരവും ഉയരുന്ന താപനിലയും കണക്കിലെടുത്ത് ഇന്ന് മുതൽ ഭഗവാൻ ശ്രീ രാംലാല കോട്ടൺ വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുക. ഇന്ന് പ്രഭു ധരിച്ചിരിക്കുന്ന വസ്ത്രം, കൈത്തറി കോട്ടൺ മൽമാൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പ്രകൃതിദത്ത ചായം പൂശി, ഗോട്ടാ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എന്നാണ് കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ വിശ്വാസികൾ ജയ് ശ്രീറാം എന്ന് കുറിച്ചിട്ടുണ്ട്. 


ALSO READ: ‘ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം’; അലഹബദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രിം കോടതി


ഉയരുന്ന താപനില കാരണമാണ് ഇത്തരത്തിൽ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാം ലല്ലയെ ശ്രൂ കോവിലിനുള്ളിൽ പ്രതിഷ്ഠിച്ചു. എന്നാൽ ശ്രീ കോവിലിനുള്ളിൽ ഇത് വരെ ഫാനോ എയർകണ്ടീഷനോ ഇല്ല. ​ഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണം  എന്നാണ് മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെടുന്നത്. 


അതേസമയം ഈ വർഷത്തെ രാമനവമി, സീതാനവമി, ഹനുമാൻ ജയന്തി എന്നിവ ​ഗംഭീരമായി ആഘോഷിക്കുമെന്നാണ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞത്. രാമനവമി വേളയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ചൂടിൽ നിന്നും സംരക്ഷിക്കാൻ മതിയായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.