പ്രയാഗ്രാജ്: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിശ്വാസികൾക്ക് പൂജ തുടരാൻ അനുവാദം നൽകിയ വാരണാസി ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഹൈന്ദവ വിശ്വാസികൾ പൂജ നടക്കുന്ന കവാടത്തിലേക്കുള്ള സ്ഥലവും മുസ്ലിം മത വിശ്വാസികൾ പ്രാർത്ഥന നടത്തുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്ന കവാടവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇരു മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസത്തിനനുസൃതമായ പ്രാർത്ഥനകൾ നടത്താനുള്ള സാഹചര്യം പരിസരത്ത് നിലനിർത്തി നൽകണമെന്നും കോടതി ഉത്തരവിട്ടു. മാത്രമല്ല മുസ്ലിം മത വിശ്വാസികൾക്ക് സൗകര്യപ്രദമായ പ്രാർത്ഥനകൾ നടത്താൻ സാധിക്കുന്നുണ്ടെന്നും ഹിന്ദു വിശ്വാസികൾ പൂജിക്കുന്നത് നിലവിറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജനുവരി 31ലെ ഉത്തരവിനനുസൃതമായി ഹിന്ദുക്കൾക്ക് പൂജ തുടരാം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ALSO READ: എക്സ്പ്രസ് വേകളിലെ ടോൾ ചാർജ് വര്‍ദ്ധന, തീരുമാനം പിന്‍വലിച്ച് NHAI
ഹിന്ദു വിശ്വാസികൾ തെക്കുവശത്തു നിന്നാണ് പ്രവേശിക്കുന്നതും പൂജ നടത്തുന്നതും. വടക്കുഭാഗത്തുനിന്നും പ്രവേശിക്കുന്ന മുസ്ലിം മത വിശ്വാസികൾക്ക് അവിടെ നമസ്കാരം നടത്തുന്നതിൽ ബുദ്ധിമുട്ടൊന്നും ഉണ്ടാകുന്നില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്തിമമായ വിധി കൈക്കൊള്ളുന്നത് വരെയും ഈ രീതി പിന്തുടരണം എന്നും ബെഞ്ച് വ്യക്തമാക്കി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.