Ram temple: രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ലൈവ് സ്ട്രീമിംഗ്; എപ്പോള്‍ എങ്ങനെ കാണാം? അറിയേണ്ടതെല്ലാം
Ayodhya Ram Temple Pran Pratishtha Day Live: പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ദിവസങ്ങളില്‍ അയോദ്ധ്യയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹമുണ്ടാകാനാണ് സാധ്യത.
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. നാളെ നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുക്കും. 4000 സന്യാസിമാര്‍ ഉള്‍പ്പെടെ ആകെ 7,500ല്‍ അധികം ആളുകള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ ചടങ്ങുകള്‍ തത്സമയം എങ്ങനെ കാണാം?
- ജനുവരി 22ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക
- ഡിഡി ന്യൂസ്, ഡിഡി നാഷണല്‍ എന്നീ ചാനലുകളില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.
ALSO READ: രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ ഞാനുമെത്തുന്നു...! നിത്യാനന്ദ തന്നെയാണ് എക്സിലൂടെ വിവരം അറിയിച്ചത്
- ഡിഡി ന്യൂസ്, ഡിഡി നാഷണല്‍ എന്നീ ചാനലുകളുടെ യൂട്യൂബ് ചാനലുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
- നാഷണല്‍ ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശന്‍ ലൈവ് ഫീഡ് മറ്റ് വാര്‍ത്താ ഏജന്‍സികളുമായി പങ്കുവെയ്ക്കും.
- രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി ദൂരദര്‍ശന്‍ മറ്റ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് യൂട്യൂബ് ലിങ്ക് നൽകും.
അതേസമയം, വിശ്വാസികളെ സ്വീകരിക്കാനായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ദിവസങ്ങളില്‍ അയോദ്ധ്യയിലേയ്ക്ക് വലിയ തോതിലുള്ള വിശ്വാസികളുടെ പ്രവാഹമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് മുന്നോടിയായി അയോദ്ധ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിരുന്നു. അടുത്തിടെ അയോദ്ധ്യയ്ക്ക് ഒരു അന്താരാഷ്ട്ര വിമാനത്താവളം ലഭിച്ചിരുന്നു. കൂടാതെ റെയില്‍വേ സ്റ്റേഷനില്‍ പുതുക്കി പണിയുകയും ചെയ്തിരുന്നു. ഇതിന് പുറമെ മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും അയോദ്ധ്യയില്‍ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.