Kalaburagi: ഉപ്പുമാവില്‍ പാമ്പിന്‍ കുഞ്ഞ്,  പ്രഭാതഭക്ഷണത്തിന് ഉപ്പുമാവ് കഴിച്ച 60 കുട്ടികള്‍ അസുഖബാധിതരായി...  


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ  യാദഗിരി ജില്ലയിലെ അബ്ബെതുംകുര്‍  ഗ്രാമത്തിലാണ് സംഭവം.  ഇവിടെയുള്ള,  വിശ്വരധ്യ വിദ്യവര്ധക റെസിഡൻഷ്യൽ സ്കൂളിലെ  (Vishwaradhya Vidyavardhaka Residential School) വിദ്യാര്‍ത്ഥികളാണ് അസുഖ ബാധിതരായത്. 


പ്രഭാതഭക്ഷണത്തിനായി നല്‍കിയ  ഉപ്പുമാവ് കഴിച്ചയുടനെ കുട്ടികള്‍ക്ക്   ഛർദ്ദി അനുഭവപ്പെട്ടു.   5 കുട്ടികളാണ് ആദ്യം പരാതി നല്‍കിയത്.  പിന്നീട്  അസുഖ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു.  ഏകദേശം 60 കുട്ടികളാണ് അസുഖബാധിതരായത്.  


Also Read: Viral Video: ആകാശത്തു നിന്നും പാമ്പ് താഴേക്ക്; ജീവനും കൊണ്ട് ഓടി ആളുകൾ..!


പിന്നീട് , കുട്ടികള്‍ക്ക് നല്‍കിയ ഉപ്പുമാവ് പരിശോധിച്ചപ്പോള്‍  പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.  അസുഖബാധിതരായ കുട്ടികളെ യാദഗിരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച്   ചികിത്സ നല്‍കിയതായാണ് റിപ്പോര്‍ട്ട്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.