Viral Video: ആകാശത്തു നിന്നും പാമ്പ് താഴേക്ക്; ജീവനും കൊണ്ട് ഓടി ആളുകൾ..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു ഭീമൻ പാമ്പ് ആകാശത്ത് പറന്നു വരുന്നത്.  പെട്ടെന്ന് അത് താഴെയ്ക്ക് വീഴുകയും ചെയ്യുന്നു. അതിനു ശേഷം സംഭവിച്ചത് വളരെയധികം ഭയാനകമാണ്.      

Written by - Ajitha Kumari | Last Updated : Nov 19, 2021, 11:29 PM IST
  • ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ
  • പ്രപഞ്ചത്തിൽ മനുഷ്യനെപ്പോലെ മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്
Viral Video: ആകാശത്തു നിന്നും പാമ്പ് താഴേക്ക്; ജീവനും കൊണ്ട് ഓടി ആളുകൾ..!

Viral Video: ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ.  അതൊക്കെ നാമെല്ലാവരും കാണുകയും, കണ്ട് ആസ്വദിക്കുകയും, ചിരി നിർത്താൻ ആകാത്ത അവസ്ഥയാകുകയും ചെയ്യാറുണ്ട്.  എന്നാൽ ചിലപ്പോൾ പേടിച്ച് വിരണ്ടുപോകുകയും എന്നാൽ ചിലത് കാണുമ്പോൾ അതിശയിച്ചു പോകുകയും ചെയ്യാറുണ്ട് അല്ലെ.

പലപ്പോഴും നമ്മൾ ജീവിതത്തിൽ ഒരിക്കലും കാണില്ല അല്ലെങ്കിൽ ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ (Viral Video) നാം കാണുന്നത്. 

Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല

പ്രപഞ്ചത്തിൽ മനുഷ്യനെപ്പോലെ മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്.  ഇരുവരുടെയും വാസ സ്ഥലം വ്യത്യസ്തമെന്ന് മാത്രം.  എങ്കിലും പ്രപഞ്ചത്തിൽ ഇരുവരും ഒരുപോലെയാണ്.   ചില മൃഗങ്ങൾ കാലങ്ങളായി മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നതായിരിക്കും എന്നാൽ ചില മൃഗങ്ങൾ മനുഷ്യരെ കണ്ടിട്ടുപോലുമുണ്ടാവില്ല.  അതായത് അവയുടെ വാസസ്ഥലം കാട് ആയിരിക്കും.  

ഈയിടെയായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video) പാമ്പുകളുടെ വീഡിയോകളാണ്.  അതും പല തരത്തിലുള്ള പാമ്പുകൾ.  പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്.  അതുകൊണ്ടുതന്നെ ഒരു പാമ്പിനെ പോലും തങ്ങളുടെ വാസ സ്ഥലത്ത് കാണരുതേയെന്നാണ് ഏവരും പ്രാർത്ഥിക്കുന്നത്.  

Also Read: Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍

എന്നാൽ ആകാശത്തിലൂടെ പറന്ന് പാമ്പ് വന്നാലോ, നിങ്ങൾ എന്ത് ചെയ്യും? കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലെ എന്നാൽ വിശ്വസിച്ചോള്ളൂ ഇത് സത്യമാണ്.  കേട്ടപ്പോൾ തന്നെ ശ്വാസം നിലച്ചപോലെ ആയിക്കാണും അല്ലെ.  എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്ന വീഡിയോ അത്തരത്തിലുള്ള ഒന്നാണ്.  വീഡിയോ കാണാം...

 

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുകയാണ് ഈ വീഡിയോ (Viral Video).  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു ഭീമൻ പാമ്പ് ആകാശത്ത് പറന്നു വരുന്നത്.  പെട്ടെന്ന് അത് താഴെയ്ക്ക് വീഴുകയും ചെയ്യുന്നു. അതിനു ശേഷം സംഭവിച്ചത് വളരെയധികം ഭയാനകമാണ്.  

Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല

സോഷ്യൽ മീട്ടിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  ViralHog എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ തിരക്കേറിയ റോഡിന് നാടുവിലൂടെ കടന്നുപോകുന്ന കമ്പിയിൽ തൂങ്ങിക്കിടക്കുന്ന പാമ്പിനെ നിങ്ങൾക്ക് കാണാം. ശരിക്കും ആ കമ്പിയിലൂടെയാണ് പാമ്പ് നീങ്ങിയത്. പക്ഷെ നമുക്ക് പെട്ടെന്ന് തോന്നും ആകാശത്തിലൂടെ പാമ്പ് പറക്കുന്നതായി.  

ഈ സംഭവത്തിന്റെ വീഡിയോ ആളുകൾ എടുക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം. കമ്പിയിൽ തൂങ്ങിക്കിടക്കുന്ന പാമ്പ് ആളുകളുടെ കണ്ണുകൾ പതിഞ്ഞതോടെ എല്ലാവരും തിടുക്കത്തിൽ റോഡിൽ നിന്നും സൈഡിലേക്ക് മാറി നിന്ന് പാമ്പിനെ നോക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. വീഡിയോ (Viral Video) കണ്ടാൽ നിങ്ങളും ശരിക്കും ഒന്ന് ഞെട്ടും. 

Also Read: Black Cobra Viral Picture| മരത്തിൽ ചുറ്റി പിണഞ്ഞ് കരി മൂർഖൻമാർ, കാടിൻറെ വന്യതയിലെ ആ വൈറൽ ചിത്രം

ഈ അമ്പരപ്പിക്കുന്ന ദൃശ്യം കണ്ടുനിന്ന അവിടെയുണ്ടായിരുന്നവരെല്ലാം പേടിച്ചു ഞെട്ടിപ്പോയി. കമ്പിയിലൂടെ പാമ്പ് നീങ്ങുന്നത് കണ്ട് എല്ലാവരും അന്തംവിട്ടു നിന്നുപോയി. പെട്ടെന്ന് ഈ പാമ്പ് റോഡിലേക്ക് വീണതോടെ ആളുകൾ പേടിക്കുകയും നിലവിളിച്ചോണ്ട് ഓടുകയും ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.  

ആകാശത്ത് നിന്ന് പാമ്പ് വീഴുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ (Viral Video) പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഈ പാമ്പ് കമ്പിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു എന്നതാണ് സത്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News