Karnataka: മദ്രസകൾ നിരോധിക്കണം, കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചാല്‍ മതി; കര്‍ണാടക ബിജെപി നേതാവ്
മദ്രസകൾ നിരോധിക്കണമെന്നാശ്യപ്പെട്ട് ബിജെപി എംഎല്‍എ. മദ്രസകൾ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പാഠങ്ങളും പഠിപ്പിക്കുന്നുവെന്നാരോപിച്ചാണ് ബിജെപി എംഎല്‍എ എംപി രേണുകാചാര്യ സഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്.
Bangaluru: മദ്രസകൾ നിരോധിക്കണമെന്നാശ്യപ്പെട്ട് ബിജെപി എംഎല്‍എ. മദ്രസകൾ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പാഠങ്ങളും പഠിപ്പിക്കുന്നുവെന്നാരോപിച്ചാണ് ബിജെപി എംഎല്‍എ എംപി രേണുകാചാര്യ സഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്.
മദ്രസകളിൽ അവർ നമ്മുടെ ദർശകരെ, രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച നേതാക്കളെകുറിച്ച് പഠിപ്പിക്കുന്നില്ല. ഇവിടെ ഇസ്ലാമിക പഠനം മാത്രമേയുള്ളൂവെന്നും ബിജെപി നേതാവ് എംപി രേണുകാചാര്യ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസവും നല്ല മൂല്യങ്ങളും നൽകുന്ന സ്കൂളുകള്‍ സർക്കാർ നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം മദ്രസകളുടെ ആവശ്യകതയെയും ബിജെപി നേതാവ് ചോദ്യം ചെയ്തു.
Also Read: Petrol Diesel Price: എട്ട് ദിവസത്തിനിടെ ഏഴാം തവണയും പെട്രോൾ ഡീസൽ വിലയിൽ വർധന
ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്, ഇത്തരം പഠനങ്ങള്‍ നിരപരാധികളായ കുട്ടികളുടെ മനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും അവര്‍ ആരോപണം ഉന്നയിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് ഭരണവും മദ്രസകളെ പ്രോത്സാഹിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മദ്രസകൾക്ക് ഫണ്ട് അനുവദിച്ചു, അതേസമയം, ഹിന്ദു മത സ്ഥാപനങ്ങൾക്കും മഠങ്ങൾക്കും നല്‍കാന്‍ ഈ സര്‍ക്കാരുകള്‍ക്ക് പണമില്ലായിരുന്നുവെന്നും രേണുകാചാര്യ ആരോപിച്ചു.
Also Read: Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!
അടുത്തിടെയാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം ആളിക്കത്തിയത്. ഒരു വിവാദം ശാന്തമാകും മുന്‍പാണ് അടുത്ത വിവാദത്തിന് തിരികൊളുത്തി നേതാക്കള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.