Bank Holidays June 2022: ജൂണ്‍ മാസത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
ജൂണ്‍ മാസത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അതായത് ഈ മാസം ഉത്സവവുമായി ബന്ധപ്പെട്ട അവധികൾ ഇല്ല.
Bank Holidays June 2022: ജൂണ്‍ മാസത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അതായത് ഈ മാസം ഉത്സവവുമായി ബന്ധപ്പെട്ട അവധികൾ ഇല്ല.
അതേസമയം, RBI പുറത്തുവിട്ട അവധി ദിനങ്ങളുടെ പട്ടിക പ്രകാരം ഈ മാസത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ആർബിഐ പ്രഖ്യാപിച്ച 2022 ജൂണിലെ അവധി ദിവസങ്ങളുടെ പട്ടികയിൽ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും മാത്രമാണ് ഉൾപ്പെടുന്നത്.
ജൂൺ മാസത്തിൽ പ്രത്യേക ഉത്സവ അവധികള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഏതു ദിവസവും നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താനായി ബാങ്ക് സന്ദര്‍ശിക്കാം. എന്നിരുന്നാലും, ആകസ്മികമായി പ്രഖ്യാപിക്കപ്പെടുന്ന പ്രാദേശിക അവധികള്‍ ശ്രദ്ധിക്കുക.
ജൂൺ 2022 ജൂണിലെ അവധിദിനങ്ങൾ ചുവടെ:-
ജൂൺ 5 - ഞായറാഴ്ച
ജൂൺ 11 - ശനിയാഴ്ച
ജൂൺ 12 - ഞായറാഴ്ച
ജൂൺ 19 - ഞായറാഴ്ച
ജൂൺ 25 - ശനിയാഴ്ച
ജൂൺ 26 - ഞായറാഴ്ച
എല്ലാ വർഷത്തിന്‍റെയും തുടക്കത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (RBI ) അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...