Mumbai: Bank ജീവനക്കാര്‍ക്ക് ആഹ്ളാദിക്കാം,  വീണ്ടും വരുന്നു തുടര്‍ച്ചയായ ബാങ്ക്   അവധി ദിവസങ്ങള്‍  (Bank Holidays)...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാര്‍ച്ച്‌ അവസാനം മുതല്‍ 9 ദിവസത്തിനിടെ 7 ദിവസവും  ബാങ്കിന് അവധിയായിരിയ്ക്കും (Bank Holidays).  ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാന കാര്യം നടത്തുവാന്‍  ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക....  അല്ലെങ്കില്‍  ബാങ്കിലെത്തിയ ശേഷം മടങ്ങേണ്ടി വരും....!!


9  ദിവസത്തിനിടെ 7 ദിവസവും   ബാങ്കുകള്‍  പ്രവര്‍ത്തിക്കാതിരിയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക്‌ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...  എന്നാല്‍,   ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യാന്‍ സാധിക്കും...


മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളിലാണ് 7 ദിവസം  അവധി വരുന്നത്. എന്നാല്‍,  ഇടയ്ക്ക് രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കും.


മാര്‍ച്ച് 27 നാലാം ശനിയായാതിനാല്‍ ബാങ്ക് അവധി ദിവസമാണ്.  28 ഞായറും. 29ന് ഹോളിയാണ് (Holi Festival). ഉത്തരേന്ത്യന്‍ ആഘോഷമായതിനാല്‍   ഈ ദിവസം ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന.  എന്നാല്‍, മിക്ക ബാങ്കുകളും അവധിയായിരിക്കും. 30ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31, ഏപ്രല്‍ 1 തിയതികളില്‍ ബാങ്കുകള്‍  തുറന്ന് പ്രവര്‍ത്തിക്കും, എന്നാല്‍  കസ്റ്റമര്‍ സര്‍വീസുണ്ടാകില്ല. സാമ്പത്തിക വര്‍ഷം (Financial Year) അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും ബാങ്കില്‍ നടക്കുക.


Also read: Lost your Aadhaar card? വീട്ടിലിരുന്ന് തന്നെ നഷ്ടപ്പെട്ട ആധാർ തിരിച്ചെടുക്കാം ലളിതമായി


ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയാണ്.  ഏപ്രില്‍ മൂന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 4 ഞായറാഴ്ചയായതിനാല്‍  വീണ്ടും  അവധിയായിരിക്കും. 


27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ 30നും 3നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.  അതിനാല്‍ ബാങ്കു മയി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തോളൂ.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.