UIDAI യുടെ ഒൌദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക ഇതിനായി uidai.gov.in. ലിങ്ക് ഉപയോഗിക്കാം
ഹോം പേജിൽ മൈ ആധാർ ഒാപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് വിവിധ ഒാപ്ഷനുകൾ വരുന്നതാണ്.
ഇതിൽ Retrieve Lost or Forgotten EID / UID' option ക്ലിക്ക് ചെയ്യുക. പുതിയ പേജ് നിങ്ങൾക്കായി ലഭ്യമാവും.
അതിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ എൻറർ ചെയ്യുക. നിങ്ങളുടെ ഇ-മെയിൽ,പേര്,തുടങ്ങി എല്ലാ വിവരങ്ങളും നൽകുക
വിവരങ്ങൾ നൽകിയ ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് ഒരു ഒ.ടി.പി ലഭ്യമാവും. ഇത് നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് EID,UID number നിങ്ങളുടെ ഫോണിലേക്കെത്തും. തുടർന്നെത്തുന്ന പെയ്മൻറ് ഒാപ്ഷനിൽ ക്ലിക്ക് ചെയ്യുക. 50 രൂപയാണ് ഫീസ്. 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പുതിയ ആധാർ കാർഡ് ലഭ്യമാവും.