7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഹോളിക്ക് മുമ്പ് സർക്കാർ 10,000 രൂപ അഡ്വാൻസ് നൽകും

Holi Festival Advance Scheme: കേന്ദ്ര സർക്കാർ ജീവനക്കാരുടെ (Central Govt Employees) ഹോളി ഇത്തവണ കൂടുതൽ വർണ്ണാഭവും സന്തോഷകരവുമാകും. മോദി സർക്കാർ തങ്ങളുടെ  ജീവനക്കാർക്കായി പ്രത്യേക ഉത്സവ മുൻകൂർ പദ്ധതി ആരംഭിച്ചിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Mar 23, 2021, 07:12 AM IST
  • കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത.
  • മോദി സർക്കാർ പ്രത്യേക ഉത്സവ മുൻകൂർ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
  • പ്രധാനകാര്യം എന്നുപറയുന്നത് ഇതിനു പലിശ നൽകേണ്ടതില്ല.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത; ഹോളിക്ക് മുമ്പ് സർക്കാർ 10,000 രൂപ അഡ്വാൻസ് നൽകും

Holi Festival Advance Scheme:  കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത.  ഇത്തവണ ഇവരുടെ  (Central Govt Employees) ഹോളി കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായിരിക്കും. 

ഇതിനായി മോദി സർക്കാർ (PM Modi) പ്രത്യേക ഉത്സവ മുൻകൂർ പദ്ധതി (Holi Festival Advance Scheme) അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 29 നാണ് ഹോളി.  സാധാരണയായി മാസാവസാന സമയം ജീവനക്കാരുടെ ശമ്പളം EMI, വീടിന്റെ ബാക്കി ചെലവിലേക്കുമായി കഴിഞ്ഞിരിക്കും. 

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി മുതൽ ഡിഎ വർധിക്കും

അതുകൊണ്ടുതന്നെ ജീവനക്കാരുടെ ഹോളി ഉത്സവം സന്തോഷകരമാക്കുന്നതിനും അവർക്ക് പണത്തിന്റെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് മോദി സർക്കാർ ഒരു പ്രത്യേക അഡ്വാൻസ് സ്കീം വാഗ്ദാനം ചെയ്യുന്നത്.

ഫെസ്റ്റിവൽ അഡ്വാൻസ് സ്കീം ഏഴാം ശമ്പള കമ്മീഷനിൽ (7th Pay Commission) ഉൾപ്പെടുത്തിയിട്ടില്ല.  എന്നാൽ ആറാം ശമ്പള കമ്മീഷനിൽ 4500 രൂപ അഡ്വാൻസ് സ്കീം പ്രകാരം നൽകിയിട്ടുള്ളതിനാൽ ഈ ഘട്ടം കൂടുതൽ സവിശേഷമാണ്. 

എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് 10,000 രൂപ വരെ അഡ്വാൻസ് എടുക്കാം. ഇതിലെ പ്രധാനകാര്യം എന്നുപറയുന്നത് ഇതിനു പലിശ നൽകേണ്ടതില്ല എന്നതാണ്. ജീവനക്കാർക്ക് ഈ സ്‌കീം (Special Festival Advance Scheme) 2021 മാർച്ച് 31 വരെ ലഭ്യമാണ്.

Also Read: 7th Pay Commission: ഹോളിക്ക് മുമ്പായി DA വർദ്ധിച്ചേക്കാം; TA യും എട്ട് ശതമാനം ഉയരും

നിങ്ങൾക്ക് 10 തവണകളായി ഈ തുക തിരികെ അടക്കാം

ഉത്സവങ്ങൾക്കായി നൽകുന്ന ഈ അഡ്വാൻസ് Pre Loade ആയിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ  (Finance Minister Nirmala Sitharaman) നേരത്തെ പറഞ്ഞിരുന്നു. ഈ പണം ഇതിനകം തന്നെ കേന്ദ്ര ജീവനക്കാരുടെ എടിഎമ്മിൽ ഉണ്ടാകും. ഈ തുക എടുക്കുന്ന ജീവനക്കാർ 10 തവണകളായി തിരികെ അടക്കണം. 

Trending News