Placement Fee: വിദ്യാർത്ഥികളുടെ ശമ്പളത്തിന്‍റെ 2.1% പ്ലേസ്മെന്‍റ് ഫീസായി ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് കോളേജ്
Placement Fee: ഒരു കമ്പനിയിൽ വിദ്യാര്‍ത്ഥിനിയെ നിയമിച്ചതിന് ശേഷം ഫീസ് അടയ്ക്കാൻ കോളേജ് ആവശ്യപ്പെട്ടതായി റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് അവകാശപ്പെട്ടു. `ബാംഗ്ലൂർ` റെഡ്ഡിറ്റ് ഗ്രൂപ്പിൽ പർപ്പിൾ റേജ് എക്‌സ് എന്ന ഉപയോക്താവ് പങ്കിട്ട പോസ്റ്റിന്‍റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Bengaluru: ക്യാമ്പസ് പ്ലേസ്മെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്‍റെ 2.1 ശതമാനം പ്ലേസ്‌മെന്‍റ് ഫീസായി നല്‍കാന്‍ നിര്‍ദ്ദേശം. ബംഗളൂരുവിലെ ഒരു സ്വകാര്യ എൻജിനീയറിംഗ് കോളജ് ആണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
Also Read: Nitin Gadkari: പ്രതിമകള്‍ സ്ഥാപിക്കാന്‍ സർക്കാർ ഫണ്ട് ഉപയോഗിക്കരുതെന്ന് നിതിൻ ഗഡ്കരി
ഒരു കമ്പനിയിൽ വിദ്യാര്‍ത്ഥിനിയെ നിയമിച്ചതിന് ശേഷം ഫീസ് അടയ്ക്കാൻ കോളേജ് ആവശ്യപ്പെട്ടതായി റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് അവകാശപ്പെട്ടു. 'ബാംഗ്ലൂർ' റെഡ്ഡിറ്റ് ഗ്രൂപ്പിൽ പർപ്പിൾ റേജ് എക്‌സ് എന്ന ഉപയോക്താവ് പങ്കിട്ട പോസ്റ്റിന്‍റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Also Read: Sun Transit in June: സൂര്യന്‍ മിഥുന രാശിയില്‍,കുടുംബ ബന്ധങ്ങളെ സൂര്യ സംക്രമണം എങ്ങിനെ ബാധിക്കും?
പോസ്റ്റ് പ്രകാരം, പണം അടയ്ക്കാത്തതിനാല്‍ കോളേജ് വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ചതായി ആരോപിക്കപ്പെടുന്നു. ഇത് കമ്പനിയിൽ ജോയിന്‍ ചെയ്യുന്നതിന് തടസമായി. എന്നാല്‍, 'പ്ലേസ്‌മെന്‍റ് ഫീസ്' ക്ലെയിമിനായി കോളേജ് ഔദ്യോഗിക സർക്കുലറോ മെയിലോ നൽകിയിട്ടില്ല. ഫീസ് അടക്കാൻ കോളേജ് നിർബന്ധിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയ വിദ്യാർത്ഥിനി പറഞ്ഞു. “അവർ എന്നോട് വാക്കാൽ പറയുകയും പണം നൽകാൻ എന്നെ നിർബന്ധിക്കുകയും ചെയ്യുന്നു,” പെണ്‍കുട്ടി പറഞ്ഞു.
“എന്‍റെ കോളേജ് എന്‍റെ CTC യുടെ 2.1 ശതമാനം നൽകണമെന്ന് ആവശ്യപ്പെടുന്നു, അവർ അതിനെ 'പ്ലേസ്‌മെന്‍റ് സെൽ ഫീസ്' എന്ന് വിശേഷിപ്പിച്ചു. ഈ പേയ്‌മെന്‍റ് മുമ്പ് പരാമർശിച്ചിട്ടില്ല, ഇപ്പോൾ അവർ എന്‍റെ എല്ലാ സർട്ടിഫിക്കറ്റുകളും തടഞ്ഞുവയ്ക്കുന്നു, ഇത് എന്‍റെ കമ്പനിയുമായുള്ള എന്‍റെ തുടർ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തുന്നു, എന്നിരുന്നാലും, ഈ പേയ്‌മെന്‍റ് നടത്തുന്നതിന്‍റെ ഈ വ്യവസ്ഥ പരാമർശിക്കുന്ന ഒരു രേഖയോ സർക്കുലറോ അവർ ഹാജരാക്കില്ല,” പോസ്റ്റ് പറയുന്നു.
മുൻ ബാച്ചുകളിലും കോളജ് ഇതേ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വിദ്യാർഥി വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...