ബംഗളൂരു:  പ്രവാചകനെ നിന്ദിച്ച്‌ ഫേസ്​ബുക്കില്‍  പോസ്​റ്റിട്ടതി​ന്‍റെ പേരില്‍ ബംഗളൂരുവില്‍  ഉണ്ടായ അക്രമ സംഭവങ്ങളില്‍  പ്രതികരണവുമായി കര്‍ണാടക PCC അദ്ധ്യക്ഷന്‍  ഡി.കെ. ശിവകുമാര്‍ (D K Shivakumar)... 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും പുന:സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന്   ഡി. കെ.  ശിവകുമാര്‍ പറഞ്ഞു.


"ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുന്നു. സാമൂഹ മാധ്യമങ്ങളിലെ പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ആസൂത്രിത നീക്കമാണിത്. എന്നാല്‍, സമാധാനം പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്",   ഡി. കെ. ശിവകുമാര്‍ ചൂണ്ടിക്കാട്ടി.


മുസ്ലീം കോണ്‍ഗ്രസ്‌  എംഎൽഎമാരോട് പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു എംഎല്‍എയുമായി അദ്ദേഹം സംഭവത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  


Also read: #Bangaloreriots: ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെയുള്ള സംഘർഷം ഗുരുതരമാകുന്നു..!


അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രത്യേക യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 


പുലികേശി നഗറിലെ  കോണ്‍ഗ്രസ്  എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ്​ ഫേസ്​ബുക്കില്‍ മുഹമ്മദ്​ നബിയെ അവഹേളിക്കുന്ന പോസ്​റ്റിട്ടത്​. ഇതിന്‍റെ പേരില്‍  ഡി.ജെ. ഹള്ളി, കാവല്‍ ബൈരസാന്ദ്രയിലെ ജനം  തെരുവിലിറങ്ങിയതാണ് ബംഗളൂരുവില്‍ സംഘര്‍ഷത്തിന് വഴിതെളിച്ചത്.


നവീനെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ തെരുവിലിറങ്ങിയ ആളുകള്‍ നവീ​ന്‍റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. എം.എല്‍.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറില്‍ വീടി​ന്‍റെ  ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. നവീ​ന്‍റെ  അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി പോലീസ്​ സ്​റ്റേഷന്​ മുന്നിലും ആളുകള്‍ തടിച്ചുകൂടി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചിരുന്നു.


അതേസമയം,  അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. ക്രമസമാധാനം പൂര്‍വ സ്ഥിതിയിലാക്കാന്‍ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.


ആക്രമണങ്ങളുമായി ബന്ധപ്പെട്ട്  ഏതാണ്ട് 110 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.