ബംഗളൂരു: കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റിനെ ചൊല്ലിയുള്ള സംഘർഷം ബംഗളൂരുവിൽ ഗുരുതരമാകുകയാണ്. നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച സംഘർഷത്തിൽ പൊലീസ് വെടിവയ്പ്പ് ഉണ്ടാകുകയും രണ്ടുപേർ മരണമടയുകയും ചെയ്തിരുന്നു.
Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post.
Two people died & around 60 police personnel sustained injuries in the violence in Bengaluru, according to Police Commissioner Kamal Pant. pic.twitter.com/QsAALZycs0
— ANI (@ANI) August 11, 2020
മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ അറുപതോളം പേർക്കും പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് എംഎൽഎയുടെ സഹോദരി പുത്രനായ നവീൻ എന്നയാൾ മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് കെജി ഹള്ളി, ഡിജെ ഹള്ളി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
Also read: സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
കൂടാതെ പോസ്റ്റിട്ട നവീനെ അറസ്റ്റു ചെയ്തതായും ബംഗളൂരു പൊലീസ് കമ്മീഷണർ കമൽ പുരി അറിയിച്ചിട്ടുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 110 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഫെയ്സ് ബുക്ക് പോസ്റ്റിൽ കാലിപൂണ്ട് ഇന്നലെ രാത്രി എട്ടോടെ ജനക്കൂട്ടം എംഎൽഎയുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post.
Two people died & around 60 police personnel sustained injuries in the violence in Bengaluru, according to Police Commissioner Kamal Pant. pic.twitter.com/QsAALZycs0
— ANI (@ANI) August 11, 2020
രാത്രി 8 മണിയോടെ എംഎൽഎയുടെ വീട് ആക്രമിച്ച അക്രമികൾ തുടർന്ന് പൊലീസിന് നേരെ തിരിയുകയായിരുന്നു. സംഘർഷത്തിൽ നിരവധി വാഹനങ്ങള് അഗ്നിക്കിരയായിട്ടുണ്ട്. പൊലീസ് ലാത്തി വീശിയിട്ടും ജനങ്ങൾ പിന്നവാങ്ങാത്തതിനെ തുടർന്നാണ് ഇന്നലെ രാത്രി പതിനൊന്നരഉഓടെ പൊലീസ് വെടിവയ്പ്പ് നടത്തിയത്.
Also read: Aarogya Setu app ഉപഭോക്താക്കൾ 15 കോടി കവിഞ്ഞു..!
ഇതിനിടയിൽ അക്രമത്തിൽ നിന്നും പിൻവാങ്ങണമെന്നും അല്ലാത്ത പക്ഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയും ആവശ്യപ്പെട്ടിട്ടുണ്ട്.