കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി ഡിസിജിഐ. ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിനാണ് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയത്. 12 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിന് അനുമതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2-18 വയസിനിടയിലുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് നേരത്തെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (CDSCO) സമർപ്പിച്ചിരുന്നു. സി‌ഡി‌എസ്‌സി‌ഒയും സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയും (എസ്‌ഇ‌സി) ഡാറ്റ സമഗ്രമായി അവലോകനം ചെയ്യുകയും ശുപാർശകൾ നൽകുകയും ചെയ്‌തിട്ടുണ്ടെന്നും വാക്‌സിൻ നിർമ്മാതാവ് പറഞ്ഞു.


Also Read: Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം


നേരത്തെ സൈഡസ് കാഡിലയുടെ ഡി എൻ എ വാക്സിൻ കുട്ടികളിൽ കുത്തി വെക്കാൻ അനുമതി ലഭിച്ചിരുന്നു. 


Also Read: Kerala COVID Update : സംസ്ഥാനത്ത് 2407 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; ആകെ മരണം 46,318


അതേസമയം രാജ്യത്ത് കോവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം (Central Team) സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. കോവിഡ് രോഗബാധയും, ഒമിക്രോൺ രോഗബാധയും വ്യാപകമായുള്ള കേരളമടക്കമുള്ള (Kerala) പത്ത് സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.