ഇന്ത്യയിൽ നിന്നും നേപ്പാൾ വരെ പോകാൻ ഒരു ട്രെയിൻ സർവ്വീസ് ഇന്ത്യൻ റെയിൽവേ നടപ്പാക്കൊരുങ്ങുകയാണ്. ജൂൺ 21-ന് മുൻപ് ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമാണ്  ഇതിൽ യാത്ര ചെയ്യാനാവു. ഭാരത് ഗൗരവ് ട്രെയിൻ എന്ന് പേരിട്ടിരിക്കുന്ന സർവ്വീസിൽ പരമാവധി 600 പേർക്ക് മാത്രമാണ്  യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നിതിൻറെ ഭാഗമായാണ് ഐആർസിടിസി ഇത് നടപ്പാക്കുന്നത്.ഭാരത് ഗൗരവ് ട്രെയിൻറെ ആദ്യ സ്റ്റോപ്പ് ആയോധ്യയാണ്.  പിന്നീട് നന്ദിഗ്രാമും സന്ദർശിക്കും.ഒരാൾക്ക്  കുറഞ്ഞത് 65,000 രൂപയാണ് ടിക്കറ്റ് നിരക്കായി വരുന്നത്.


Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ


 ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്,ആന്ധ്രാപ്രദേശ്,തെലുങ്കാന, കൂടാതെ ബുക്സർ, ജനകപൂർ,സീതമാർഹി, കാശി,പ്രയാഗ്,ചിത്രകൂട്,നാസിക്,ഹംപി, രാമേശ്വരം എന്നിവിടങ്ങളിലൂടെയും ട്രെയിൻ കടന്നു പോകും.രാമായണ സർക്യൂട്ടാണ് ട്രെയിൻ സർവ്വീസിനായി ഐആർസിടിസി പറയുന്ന റൂട്ട്. 8000 കിലോ മീറ്റർ ദൂരമാണ് ഇതിൽ ആകെ വരുന്നത്.


ഐആർസിടിസി എല്ലാ യാത്രക്കാർക്കും സേഫ്റ്റി കിറ്റും ഐആർസിടിസി നൽകുന്നുണ്ട്. ഫേസ്മാസ്ക്, കയ്യുറകൾ. എന്നിവ ഇതിലുണ്ടാവും. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ജൂൺ 21-നാണ് ട്രെയിൻ പുറപ്പെടുന്നത്. ആകെ 18 ദിവസമായിരിക്കും യാത്ര.


Also Read: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!


ട്രെയിൻ മുഴുവൻ തേർഡ് എസി ആയിരിക്കും. 600 ഓളം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാം. ട്രെയിനിൽ ഒരു പാൻട്രി കാർ ഉണ്ടായിരിക്കും, ട്രെയിനിൽ സിസിടിവി ക്യാമറകൾ സജ്ജീകരിക്കും. സുരക്ഷയ്ക്കായി കാവൽക്കാരും ഉണ്ടാകും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.