Bharat Jodo Yatra: ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും; സോണിയയും പ്രിയങ്കയും പദയാത്രയിൽ പങ്കുചേരും
Bharat Jodo Yatra: ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും
ഗൂഡല്ലൂർ: Bharat Jodo Yatra: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകത്തിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ 9 മണിക്കാണ് പദയാത്ര ആരംഭിക്കുക. ശേഷം രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും. കൂടാതെ കർഷക നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
Also Read: Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും
കർണാടകയിൽ നിയസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര എത്തുന്നതെന്നത് ശ്രദ്ധേയമാണ്. കൂടാതെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ പ്രകമ്പനം ഉയർത്തനാണ് കോൺഗ്രസിന്റെ ശ്രമം. വൻ പി[രതീക്ഷകളോടെ ഈ മാസം ഏഴിനാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്നത് നഗ്നമായ സത്യമാണ്.
Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കേരളത്തിൽ ഭാരത് ജോഡോ യാത്ര എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട ഭാരത് ജോഡോ യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ യാത്രക്കിടെ ദേശീയ തലത്തിൽ പാർട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ് എന്നത് മറ്റൊരു ചർച്ചാ വിഷയമാണ്. ഗോവയിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയിൽ പാർട്ടി ആടിയുലയുന്നത്. ഭാരത് ജോഡോ യാത്ര പര്യടനമാരംഭിച്ചതിനിടയിലാണ് ഗോവയിലും രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ
ഇതിനിടയിൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. അടുത്ത മാസം 17ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങും മത്സരിക്കുന്നുണ്ട്. മുതർന്ന നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതിയായ ഇന്ന് മൂവരും പത്രിക സമർപ്പിക്കും എന്നാണ് സൂചന. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടിനാണ്. മത്സരം നടക്കുമോയെന്ന കാര്യത്തിൽ എട്ടിന് വ്യക്തതയുണ്ടാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...