കുട്ടികളുടെ സെക്സ് പാര്‍ട്ടിയും, സെക്സ് ടോയ്സും.... ഒടുവില്‍ പ്യാരേ മിയാന്‍ പിടിയില്‍!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികളെ ഉപയോഗിച്ച് സെക്സ് പാര്‍ട്ടി നടത്തിയ ഭോപ്പാല്‍ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍.
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികളെ ഉപയോഗിച്ച് സെക്സ് പാര്‍ട്ടി നടത്തിയ ഭോപ്പാല്‍ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍.
കുട്ടികളെ ലൈംഗീക ചൂഷണത്തിനു ഇരയാക്കുകയും അപാര്‍ട്ട്മെന്റില്‍ സെക്സ് പാര്‍ട്ടി നടത്തുകയും ചെയ്ത ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 30,000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭോപ്പാലി(Bhopal)ലെ രാത്തിബാദ് മേഖലയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ പോലീസ് അഞ്ച് പെണ്‍ക്കുട്ടികളെ കണ്ടെത്തുന്നത്.
മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള പെണ്‍ക്കുട്ടികളെയാണ് അമിതമായി ലഹരി ഉപയോഗിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. ഇതോടെയാണ് കുട്ടികളെ ചതിയില്‍പ്പെടുത്തി ലൈംഗീക വേഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
പ്യാരേ മിയാന്‍ തങ്ങളെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായും അമിത അളവില്‍ മദ്യം നല്‍കി ലൈംഗീകമായി ഉപയോഗിച്ചുവെന്നും പെണ്‍ക്കുട്ടികള്‍ പോലീസിനു മൊഴി നല്‍കി. നിരവധി തവണ ഇയാള്‍ ലൈംഗീക ചൂഷണത്തിനു ഇരയാക്കിയതായി പെണ്‍ക്കുട്ടികള്‍ മൊഴി നല്‍കിയതോടെയാണ് ഇയാളുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തിയത്.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ആര്? പുനഃരന്വേഷണത്തിന് ക്രൈംബ്രാഞ്ച്
സെക്സ് ടോയ്സ്, വിദേശ മദ്യം, ആഡംബര കാറുകള്‍, ലൈംഗീക ഉത്തേജക മരുന്നുകള്‍ എന്നിവ പോലീസ് ഇയാളുടെ ഫ്ലാറ്റില്‍ നിന്നു൦ കണ്ടെത്തി. അറസ്റ്റിലായ ഇയാളുടെ വനിതാ മാനേജരാണ് ചതിയില്‍പ്പെടുത്തി പെണ്‍ക്കുട്ടികളെ ഫ്ലാറ്റില്‍ എത്തിച്ചിരുന്നത്. കുട്ടികളെ ലൈംഗീക പീഡനത്തിനു ഇരയാക്കുന്ന സെക്സ് പാര്‍ട്ടികള്‍ ഇവര്‍ ഫ്ലാറ്റില്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
പെണ്‍ക്കുട്ടികള്‍ പോലീസ് പിടിയിലായതോടെ കുരുക്ക് മുറുകുമെന്ന് ഉറപ്പായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ദുബായ്, തായ്ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പടെ പെണ്‍ക്കുട്ടികളെ കടത്തിയിരുന്ന ഇയാളുടെ ഇടപാടുകാരില്‍ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന. മിയാന്‍ അനധികൃതമായ നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു.