മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു

തിരുവനന്തപുരം കണിയാപുരം സ്വദേശിനിയെയാണ് ഭർത്താവും കൂട്ടുകാരും ചേർന്ന് ബാലത്സംഗം ചെയ്തത്. 

Last Updated : Jun 5, 2020, 12:25 AM IST
മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു

തിരുവനന്തപുരം:  മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു.  സംഭവം നടക്കുന്നത് വേറോരിടത്തും അല്ല നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. 

തിരുവനന്തപുരം കണിയാപുരം സ്വദേശിനിയെയാണ് ഭർത്താവും കൂട്ടുകാരും ചേർന്ന് ബാലത്സംഗം ചെയ്തത്.  പോത്തൻകോഡ് ഭർത്താവിന്റെ വീട്ടിൽ നിന്നും വൈകുന്നേരം നാലുമണിയോടെ ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോകുകയും അവിടെ വച്ച് ഭർത്താവും അയാളുടെ കൂട്ടുകാരും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം നൽകി മയക്കിയശേഷം  കൂട്ട ബലാത്സംഗം ചെയ്തതായി യുവതി കഠിനംകുളം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Also read: സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമാക്കി ന്യൂസിലാൻഡ്    

ഒടുവിൽ അവിടെനിന്നും രക്ഷപ്പെട്ട യുവതിയെ വഴിയിൽ കണ്ട നാട്ടുകാരാണ് കാണിയാപുരത്തെ വീട്ടിൽ എത്തിച്ചത്.  തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും യുവതിയെ ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു. 

Trending News