Bhupendra Patel: ഭൂപേന്ദ്ര പട്ടേൽ ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കും
സെപ്റ്റംബർ 11 ശനിയാഴ്ച രാജിവെച്ച വിജയ് രൂപാനിക്ക് പകരമായിട്ടാണ് ബിജെപി ഭുപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
Gandhinagar: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ (Bhupendra Patel) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്തിന്റെ 17ാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ. ഉച്ചകഴിഞ്ഞ് 2.20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് (Oath taking ceremony) നടക്കുക. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) പങ്കെടുക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാളാകും.
സെപ്റ്റംബർ 11 ശനിയാഴ്ച രാജിവെച്ച വിജയ് രൂപാനിക്ക് പകരമായിട്ടാണ് ബിജെപി ഭുപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായായിരുന്നു വിജയ് രൂപാനിയുടെ രാജി. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാനിയുടെ രാജി ആവശ്യപ്പെട്ടത്.
Also Read: Gujarat Chief Minister : Bhupendra Patel ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി BJP തിരഞ്ഞെടുത്തു
കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാനിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നുവന്ന മറ്റ് രണ്ട് പേരുകള്‍.
Also Read: ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ Rajkumar ബിജെപിയിൽ ചേർന്നു
രൂപാനിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ദാര്‍ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവര്‍ണറെ കണ്ട് വിജയ് രൂപാനി രാജി സമര്‍പ്പിക്കുകയായിരുന്നു.
Also Read: Vijay Rupani resign: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
നിലവിൽ ഗുജറാത്തിലുള്ള (Gujarat) ബിജെപിയുടെ (BJP) മുതിർന്ന് നേതാക്കളിൽ പ്രമുഖനാണ് 59കാരനായ ഭുപേന്ദ്ര പട്ടേൽ. ഘട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭ അംഗമാണ് പട്ടേൽ. പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് ഭുപേന്ദ്രർ ആണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ (Assembly Election) ബിജെപി ഗുജറാത്തിൽ വിജയം കൈവരിക്കുമെന്നും മുൻ മുഖ്യമന്ത്രിയായ വിജയ് രുപാനി (Vijay Rupani) മാധ്യമങ്ങളോടായി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...