Gandhinagar : ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേലിനെ (Bhupendra Patel) തിരഞ്ഞെടുത്തു. ഇന്നലെ സെപ്റ്റംബർ 11 ശനിയാഴ്ച രാജിവെച്ച വിജയ് രുപാനിക്ക് പകരമായിട്ടാണ് ബിജെപി ഭുപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ഗുജറാത്തിലുള്ള ബിജെപിയുടെ മുതിർന്ന് നേതാക്കളിൽ പ്രമുഖനാണ് 59കാരനായ ഭുപേന്ദ്ര പട്ടേൽ. ഘട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭ അംഗമാണ് പട്ടേൽ.
Gujarat: BJP MLA Bhupendra Patel elected as the new leader of BJP Legislative Party pic.twitter.com/nXeYqh7yvm
— ANI (@ANI) September 12, 2021
ALSO READ: Vijay Rupani resign: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് ഭുപേന്ദ്രർ എന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഗുജറാത്തിൽ വിജയം കൈവരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയായ വിജയ് രുപാനി മാധ്യമങ്ങളോടായി പറഞ്ഞു.
Bhupendra Patel is capable. We believe BJP will win the upcoming elections in the state under his leadership: Vijay Rupani pic.twitter.com/E7xwc1FYGG
— ANI (@ANI) September 12, 2021
ഗുജറാത്തിലെ ബിജെപിയുടെ നിയസഭകക്ഷി നേതാവ് തിരഞ്ഞെടുത്ത് ഭുപേന്ദ്ര പട്ടേലിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസകൾ അറിയിക്കുകയും ചെയ്തു.
ALSO READ : Vijay Rupani തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു,ഗുജറാത്ത് മുഖ്യമന്ത്രി ആശുപത്രിയിൽ
श्री @Bhupendrapbjp जी को @BJP4Gujarat विधायक दल का नेता चुने जाने पर हार्दिक बधाई व शुभकामनाएं।
मुझे विश्वास है कि @narendramodi जी के मार्गदर्शन व आपके नेतृत्व में प्रदेश की अनवरत विकास यात्रा को नई ऊर्जा व गति मिलेगी और गुजरात सुशासन व जनकल्याण में निरंतर अग्रणी बना रहेगा।
— Amit Shah (@AmitShah) September 12, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...