ന്യൂഡൽഹി: Bhupendra Patel Take Oath As Gujarat CM Today: ഗുജറാത്തിലെ ചരിത്ര വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി രണ്ടാം തവണയാണ് ഘട്‌ലോദിയ മണ്ഡലത്തിൽ നിന്നും പട്ടേൽ ഗുജറാത്ത് നിയമസഭയിലെത്തുന്നത്. ഭൂപേന്ദ്ര പട്ടേൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പട്ടേലിനൊപ്പം ചില പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Himachal Pradesh: ഹിമാചലിന്‍റെ 15-ാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു


ഇന്ന് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.   സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്നലത്തന്നെ ഗുജറാത്തിലെത്തി.  2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിസ്ഥാനത്തെത്തിയത്.  


Also Read: ശനി സൃഷ്ടിക്കും രാജയോഗം: ഈ 5 രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾ തുടങ്ങും!


ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് സമീപത്തുളള ഹെലിപാഡ് ഗ്രൗണ്ടിൽ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്യും  ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യഘട്ടത്തിൽ 20 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് സൂചന.  ഗാന്ധി നഗറിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ബി എസ് യെദിയൂരപ്പ, അർജുൻ മുണ്ട എന്നീ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ഡിസംബർ 8-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് സ്വന്തമാക്കിയത്. 182 അംഗ സഭയിൽ 156 സീറ്റുകൾ നേടി ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിച്ചു. കോൺഗ്രസ് 17 സീറ്റിലും എഎപി 5 സീറ്റിലും വിജയിച്ചു.  ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 1.92 ലക്ഷം വോട്ടുകൾക്കാണ് പട്ടേൽ വിജയിച്ചത്. പുതിയ മന്ത്രിസഭയിൽ വിജയ് രൂപാണിക്കും ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയിലെ പരിചയസമ്പന്നരായ ചിലര്‍ക്കും വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കാനും പാര്‍ട്ടി തയ്യാറെടുക്കുന്നുണ്ട്. എങ്കിലും ഇത്തവണ ഹാര്‍ദിക് പട്ടേല്‍ മന്ത്രിയാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.