Saturn Transit 2023: ശനി സൃഷ്ടിക്കും രാജയോഗം: ഈ 5 രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾ തുടങ്ങും!

ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്.  പുതുവർഷത്തിന്റെ അതായത്  2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.

Saturn Transit 2023: ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്.  പുതുവർഷത്തിന്റെ അതായത്  2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.  ശനിയുടെ ഈ രാശിമാറ്റത്തിലൂടെ വളരെ ശുഭകരവും ശക്തവുമായ രാജയോഗമെന്ന് കണക്കാക്കുന്ന മഹാപുരുഷ് രാജയോഗം രൂപപ്പെടും.  കൂടാതെ 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവശിക്കുന്നത് എല്ലാ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 

 

1 /5

മേടം: ശനിയുടെ രാശിമാറ്റത്തിലൂടെ സൃഷ്ടിക്കുന്ന  ശശ് രാജയോഗം മേടം രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും, ജോലിയിൽ പുരോഗതിയുണ്ടാകും. ആരോഗ്യം നന്നായിരിക്കും. പ്രതീക്ഷയ്ക്കാത്ത ധനലാഭം ഉണ്ടാകും.

2 /5

ഇടവം: ശനിയുടെ രാശി മാറ്റം ഇടവ രാശിക്കാർക്ക് നല്ലതായിരിക്കും കാരണം ശനിയുടേയും ഇടവത്തിന്റെയും അധിപനായ ശുക്രൻ മിത്രമാണ്. അതുകൊണ്ടുതന്നെ ശനിയുടെ കൃപയാൽ ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും.  ഒപ്പം ജോലിയിൽ ഉയർച്ചയും ധനലാഭവും വിവാഹവും ഉണ്ടാകും.

3 /5

കന്നി: ശനിയുടെ സംക്രമത്താൽ രൂപപ്പെടുന്ന ശശ് രാജയോഗം കന്നിരാശിക്കാരുടെ ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരും. തർക്കങ്ങളിലും അതുപോലെ നിയമപരമായ കാര്യങ്ങളിലും വിജയമുണ്ടാക്കും. മാനസിക പിരിമുറുക്കം ഇല്ലാതാകും. കാര്യങ്ങൾ നടക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.

4 /5

മകരം: ശനി മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും.  മകരം രാശിയുടെ അധിപൻ ശനിയാണ് അതുകൊണ്ട് തന്നെ ശനിയുടെ സംക്രമം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച നേട്ടം നൽകും. ഇവർക്ക് പുതിയ ജോലി, പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട് അതുപോലെ  വ്യാപാരികൾക്ക് വൻ ലാഭമുണ്ടാകും.  

5 /5

കുംഭം:  ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ  പ്രവേശിക്കുന്നതിലൂടെ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ  ഈ രാശിക്കാർക്കായിരിക്കും ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്. എല്ലാ ജോലികളും ഭാഗ്യത്തിന്റെ സഹായത്തോടെ പൂർത്തിയാകും.  തർക്കങ്ങൾ പരിഹരിക്കപ്പെടും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola