Small Savings Schems: സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതി മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.  2020-21 അവസാന പാദത്തിൽ ലഭ്യമായ അതേ നിരക്കിൽ തന്നെ ഇന്ത്യാ ഗവൺമെന്റിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ തുടർന്നും ലഭ്യമാകുമെന്ന് ധനമന്ത്രി ട്വിറ്ററിൽ കുറിച്ചു.  അതായത് 2021 മാർച്ച് വരെ ലഭിച്ച അതേ പലിശ ഇനിയും തുടർന്നും ലഭിക്കും. ഇന്നലെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കുകയും ചെയ്തു.


 



 


മുതിർന്ന പൗരന്മാർക്കും ആശ്വാസം


ഓരോ പാദത്തിലും സർക്കാർ ചെറിയ സമ്പാദ്യ പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പതിവാണ്. അതിന്റെ അടിസ്ഥാനത്തിൽ 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പലിശ നിരക്ക് ബുധനാഴ്ച സർക്കാർ പരിഷ്കരിച്ചിരുന്നു. 


അതായത് 2021 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ അഞ്ചുവർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശനിരക്ക് 0.9 ശതമാനത്തിൽ നിന്നും കുറച്ച് 6.5 ശതമാനമാക്കിയിരുന്നു.  പക്ഷെ ഇപ്പോൾ പഴയ പലിശ നിരക്ക് തന്നെ ലഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 


സുകന്യ സമൃദ്ധിയിലെ പലിശ നിരക്കും പഴയത് തന്നെ തുടരും 


ഇതാദ്യമായിട്ടാണ് സേവിംഗ്സ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് പ്രതിവർഷം 0.5% കുറച്ച്  3.5 ശതമാനമാക്കിയത്.   മുമ്പ് ഇത് പ്രതിവർഷം 4% എന്ന നിരക്കിൽ ലഭ്യമായിരുന്നു.  ഇനിയും അതുതന്നെ തുടരും.


2021-22 ന്റെ ആദ്യ പാദത്തിൽ പെൺകുട്ടികൾക്കുള്ള സേവിംഗ്സ് സ്കീം സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ പലിശ 0.7 ശതമാനത്തിൽ നിന്നും 6.9 ശതമാനമായി കുറച്ചിരുന്നു. എന്നാൽ ഇനി അതും പാഴയപടിയിൽ തന്നെ ലഭിക്കും.  


കിസാൻ വികാസ് പത്ര


കിസാൻ വികാസ് പത്രയുടെ (Kisan Vikas Patra) വാർഷിക പലിശ നിരക്ക് 0.7 ശതമാനത്തിൽ നിന്നും 6.2 ശതമാനമാക്കിയിരുന്നു. എന്നാൽ ഇതിൽ മുമ്പത്തെപ്പോലെ 6.9 ശതമാനം പലിശതന്നെ ലഭിക്കുന്നത് തുടരും.  


ധനകാര്യ മന്ത്രാലയം 2016 ൽ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ നിശ്ചയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ സർക്കാർ ബോണ്ടുകളുടെ വരുമാനവുമായി ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക