Sukanya Samiriddhi Scheme ലെ ഈ 5 പ്രധാന മാറ്റങ്ങൾ ഉടനടി അറിയുക

പെൺമക്കൾ ഭാഗ്യമുള്ളവർക്ക് മാത്രമേ ലഭിക്കൂ, അതുകൊണ്ടുതന്നെ അവരുടെ ഭാവി സുരക്ഷിതമാവണം.  അത് ഉറപ്പുവരുത്താൻ സുകന്യ സമൃദ്ധി യോജന (SUKANYA SAMRIDDHI YOJANA) ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.  ഈ പദ്ധതിയുടെ ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി ഒന്നുകൂടി മെച്ചപ്പെട്ടതാകും. 

  

ന്യൂഡൽഹി: ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന വളരെ ജനപ്രിയമായ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി (SMY). ഇതിൽ ചെറിയ ഒരു തുക സ്ഥിരമായി നിക്ഷേപിക്കുമ്പോൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം (Girl Education) മുതൽ വിവാഹം (Marriage) രെയുള്ള കാര്യങ്ങളിൽ ആശങ്ക കുറയും. കാരണം മെച്യൂരിറ്റി ആകുമ്പോൾ ലഭിക്കുന്ന തുക അത്യാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. എന്നാൽ ഇപ്പോൾ സമയത്തിന്റെ ആവശ്യകതയും ചില പ്രായോഗിക കാരണങ്ങളും കണക്കിലെടുത്ത് സർക്കാർ ഈ പദ്ധതിയിലെ അഞ്ച് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. നിങ്ങളും നിങ്ങളുടെ മകൾക്കായി ഈ സ്കീം എടുക്കുകയോ അല്ലെങ്കിൽ ഇനി എടുക്കാൻ പോകുകയോ ആണെങ്കിൽ ഈ മാറ്റിയ നിയമങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.  

1 /5

മുൻപ് ഈ രണ്ട് സാഹചര്യങ്ങളിൽ മാത്രമാണ് നമുക്ക് സുകന്യ സമൃദ്ധി പദ്ധതി ക്ലോസ് ചെയ്യാൻ അവകാശം ഉണ്ടായിരുന്നത്. അതിൽ ഒന്ന് മകൾ മരിച്ചാൽ രണ്ടാമത്തേത് മകളുടെ താമസസ്ഥലത്തിന്റെ വിലാസം മാറിയെങ്കിൽ.  എന്നാൽ ഇപ്പോൾ അക്കൗണ്ട് ഉടമയുടെ മാരകമായ രോഗവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.  മാത്രമല്ല രക്ഷകർത്താവ് മരിച്ചാലും ഈ പദ്ധതി ക്ലോസ് ചെയ്യാം. 

2 /5

നിലവിൽ ഈ സ്കീമിൽ ഒരു വീട്ടിലെ രണ്ട് പെൺമക്കൾക്ക് മാത്രമേ അക്കൗണ്ട് തുറക്കാൻ കഴിയു.  അതായത്  മൂന്നാമത് ജനിക്കുന്നതും മകൾ ആണെങ്കിൽ ഈ പദ്ധതി ആ മകൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലയെന്നായിരുന്നു.  എന്നാൽ പുതിയ നിയമമനുസരിച്ച് ആദ്യം ഒരു മകൾ ജനിച്ചശേഷം അടുത്ത പ്രസവത്തിൽ രണ്ട് ഇരട്ട പെൻകുഞ്ഞുങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ മൂന്നുപേർക്കും അക്കൗണ്ട് തുറക്കാൻ കഴിയും. പുതിയ നിയമമനുസരിച്ച് രണ്ടിൽ കൂടുതൽ പെൺമക്കൾക്ക് അക്കൗണ്ട് തുറക്കേണ്ടിവന്നാൽ ജനന സർട്ടിഫിക്കറ്റിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്. പഴയ നിയമങ്ങൾ അനുസരിച്ച് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ മാത്രമേ രക്ഷാധികാരി ആവശ്യപ്പെട്ടിരുന്നുള്ളൂ.

3 /5

ഈ സ്കീമിൽ ഇപ്പോൾ പ്രതിവർഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കേണ്ടത് ആവശ്യമാണ്.  ഈ മിനിമം തുക നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ടിനെ ഡിഫോൾട്ട് അക്കൗണ്ടായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ പുതിയ നിയമമനുസരിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കിയില്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ ഡിഫോൾട്ട് അക്കൗണ്ടായി കണക്കാക്കി സ്കീമിന് ബാധകമായ നിരക്കിൽ പലിശ നൽകും.  ഇത് അക്കൗണ്ട് ഉടമകളെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വാർത്തയാണ്. പഴയ നിയമങ്ങൾ അനുസരിച്ച് ഇത്തരം ഡിഫോൾട്ട് അക്കൗണ്ടുകളുടെ പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ബാധകമായ നിരക്കിലാണ് നൽകിയിരുന്നത്.  പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 4% ആണ് എന്നാൽ സുകന്യ സമൃദ്ധിക്ക് 7.6% പലിശയാണ് ലഭിക്കുന്നത്. 

4 /5

ഇതുവരെ 10 വർഷത്തിനുള്ളിൽ മകൾക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും എന്നായിരുന്നു.  എന്നാൽ പുതിയ നിയമമനുസരിച്ച് മകൾക്ക് 18 വയസ്സ് തികയുന്നത് വരെ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അവളെ അനുവദിക്കില്ല. പുതിയ നിയമമനുസരിച്ച് അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുന്നത് വരെ രക്ഷകർത്താവ് അക്കൗണ്ട് പ്രവർത്തിപ്പിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.  

5 /5

പുതിയ നിയമമനുസരിച്ച് അക്കൗണ്ടിലെ തെറ്റായ പലിശ മടക്കിനൽകുന്നതിനുള്ള വ്യവസ്ഥ നീക്കംചെയ്‌തു. ഇതിനുപുറമെ, പുതിയ ചട്ടങ്ങൾ പ്രകാരം സാമ്പത്തിക വർഷാവസാനം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. Also read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ ചേരൂ.. സമ്പന്നരാകൂ!   

You May Like

Sponsored by Taboola