Income Tax Return Big Update: നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ്  നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ഇത്തവണയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയേക്കാം എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിയ്ക്കുകയാണ്  റവന്യൂ സെക്രട്ടറി തരുൺ ബജാജ്.  


Also Read:  Amazon Prime Day 2022: ആമസോണില്‍ 2 ദിവസത്തെ അടിപൊളി സെയിൽ, വമ്പന്‍ ഡിസ്കൗണ്ട്, ഫ്രീ ഡെലിവറി


ജൂലൈ 31-നകം നല്ലൊരു ശതമാനം ആളുകളും റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന  സാഹചര്യമാണ് ഉള്ളത്, അതിനാല്‍  ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന്  റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി.  


കണക്ക് അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ ജൂലൈ 20 വരെ 2.3 കോടിയിലധികം  ആദായ  നികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ദിനം പ്രതി എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും  റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.


Also Read:  Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാൻസൽ ചെയ്യാം, തുക ഈടാക്കില്ല, റെയിൽവേ നിയമങ്ങളിൽ വന്‍ മാറ്റം


മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ITR ഫയല്‍ ചെയ്യാനുള്ള  തീയതികൾ നീട്ടുമെന്ന് ആളുകൾ കരുതിയിരുന്നു.  അതിനാല്‍,  തുടക്കത്തില്‍ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ അൽപ്പം മന്ദഗതിയിലായിരുന്നു, എന്നാൽ ഇപ്പോൾ  പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേൺ ലഭിക്കുന്നു. ഇത് 25-30 ലക്ഷത്തിലെത്തും, അദ്ദേഹം പറഞ്ഞു. 


എന്നാല്‍, ചിലര്‍ ITR ഫയല്‍ ചെയ്യാന്‍ അവസാന ദിവസം വരെ കാത്തിരിക്കും. കഴിഞ്ഞ തവണ 9-10 ശതമാനം പേരാണ് അവസാന ദിവസം സമര്‍പ്പിച്ചത് എന്നദ്ദേഹം പറഞ്ഞു.  അതായത്, കഴിഞ്ഞ വര്‍ഷം അവസാന ദിവസം ITR ഫയല്‍ ചെയ്തത്  50 ലക്ഷത്തിലധികം ആളുകളാണ്. ഈ വര്‍ഷം അത് ഒരു പക്ഷേ ഒരു കോടിയില്‍ അധികമാവാം, അദ്ദേഹം  പറഞ്ഞു. 


ആദായ നികുതി നിയമങ്ങള്‍ അനുസരിച്ച്  അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത വ്യക്തിഗത നികുതിദായകർക്ക്  ഒരു സാമ്പത്തിക വർഷത്തേക്കുള്ള ITR ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത സാമ്പത്തിക വർഷത്തിലെ ജൂലൈ 31 ആണ്.


കൊറോണ മഹാമാരിയത്തുടര്‍ന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ രണ്ട് വർഷമായി   ITR സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയിരുന്നു. 


അതേസമയം ഓഡിറ്റ് ആവശ്യമുള്ളവർക്കായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ഒക്ടോബർ 31 ആണ്. ടിപി റിപ്പോർട്ട് ആവശ്യമുള്ള അത്തരം ബിസിനസിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്. നിങ്ങൾ ഒരു വ്യക്തിഗത ITR ഫയൽ ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ അത് ഉടന്‍ ചെയ്യുക..... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ