Amazon Prime Day 2022: ഏറെ കാത്തിരുന്ന വാര്‍ഷിക സെയിലുമായി ആമസോണ്‍ ഇന്ത്യ എത്തി. രണ്ടു ദിവസത്തെ പ്രൈം ഡേ സെയിൽ ആണ് ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. ഈ ഫെസ്റ്റിവലില്‍ വന്‍ വിലക്കുറവും ഒപ്പം സൗജന്യവും എന്നാല്‍ വേഗത്തിലുമുള്ള ഡെലിവറികളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.
ജൂലൈ 23, 24 തിയതികളിലാണ് സെയില്‍ നടക്കുക. രണ്ടു ദിവസത്തെ ഈ വമ്പന്‍ ഡിസ്കൗണ്ട് ആഘോഷത്തില്‍ നിരവധി ബ്രാന്‍ഡുകള്‍ ആവേശകരമായ ഓഫറുകൾ അവതരിപ്പിക്കുന്നത്. പ്രൈം ഡേ സെയിലില്‍ അലൻ സോളി, വെറോ മോഡ, പ്യൂമ, അഡിഡാസ്, മമഎർത്ത്, മെയ്ബെലിൻ, ഫാസ്ട്രാക്ക്, ഫോസിൽ, അമേരിക്കൻ ടൂറിസ്റ്റര്‍, സ്കൈബാഗുകൾ, സവേരി പേൾസ്, മെലോറ, ചുംബക്, എന്നിവയുൾപ്പെടെ പ്രശസ്തവും ജനപ്രിയവുമായ നിരവധി ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടും. ഫാഷൻ, ബ്യൂട്ടി സെലക്ഷൻ എന്നിവയിൽ 50 മുതൽ 80 ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക.
സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറിക്ക് പുറമേ, ആമസോണ്‍ പ്രൈം അംഗങ്ങൾക്ക് മറ്റ് മികച്ച ഡീലുകളും ലഭിക്കും. ആമസോണ്‍ പ്രൈമിലൂടെ നിരവധി സിനിമ ടെലിവിഷന്‍ പ്രോഗ്രാമുകളും ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും,
ഇന്ത്യയടക്കം 25 രാജ്യങ്ങളിലായി 200 ദശലക്ഷത്തിലധികം പ്രൈം അംഗങ്ങൾ ആമസോണ്‍ പ്രൈം ആസ്വദിക്കുന്നു. അതുകൂടാതെ, 18 മുതല്‍ 24 വയസ് പ്രായമുള്ള ഉപഭോക്താക്കൾക്ക് പ്രൈമിനായി സൈൻ അപ്പ് ചെയ്തതിന് ശേഷം ആമസോണിൽ പ്രായം പരിശോധിച്ച് യൂത്ത് ഓഫർ നേടാനും ഒപ്പം പ്രൈം അംഗത്വത്തിൽ 50% ശതമാനം ഡിസ്കൗണ്ട് നേടാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...