ന്യുഡൽഹി: Kanpur Raid: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു വ്യവസായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ 177 കോടി രൂപയുടെ കളപ്പണം പിടികൂടി.  പിയൂഷ് ജെയിൻ (Piyush Jain) എന്ന ആളുടെ  വീട്ടിൽ നിന്നുമാണ് ആദായ വകുപ്പ് സംഘം ഈ കളപ്പണം പിടികൂടിയത് അതും 36 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത് 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം  കൊണ്ടുപോയത്. മാത്രമല്ല പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 


Also Read: UP | യുപിയിൽ വിദേശത്ത് നിന്ന് എത്തിയ 147 പേരെ കണ്ടെത്താനാകാതെ ആരോ​ഗ്യ വകുപ്പ്


കറൻസികൾ പ്ലാസ്റ്റിക് കവറിൽ റിബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.  പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ നോട്ടു കെട്ടുകൾ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ കറൻസി സൂക്ഷിച്ചിരിക്കുന്നതിന്‍റെയും ഉദ്യോഗസ്ഥർ പണമെണ്ണുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ഇയാളിൽ നിന്നും മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും പിടികൂടിയിട്ടുണ്ട്. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തിയശേഷം കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്. ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ്.  


Also Read: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു; ആശംസകൾ നേർന്ന് മുഖ്യമന്ത്രി 


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നല്ല അടുപ്പമുള്ള വ്യാപാരിയാണ് പിയൂഷ് ജെയിൻ.  അദ്ദേഹം സമാജ്‌വാദി പാർടിയുടെ പേരിൽ 'സമാജ്‌വാദി അത്തർ' പുറത്തിറക്കിയിട്ടുണ്ട്.  ഇയാളുടെ സഹോദരനായ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. എന്നാൽ പിയൂഷ് ജെയിനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.