ലഖ്നൗ: യുപിയിൽ ഒമിക്രോൺ ഭീതിക്കിടെ വിദേശത്ത് നിന്ന് എത്തിയ 147 പേരെ കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ബറേലിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ 900 പേരിൽ നിന്നാണ് 147 പേരെ കാണാതായത്. ഇവരിൽ ചിലരുടെ കോൺടാക്റ്റ് നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ചിലരുടേത് തെറ്റായ നമ്പറുമാണെന്ന് കോവിഡ്-19 നോഡൽ ഓഫീസർ ഡോ. അനുരാഗ് ഗൗതം ഒരു പ്രമുഖ പോർട്ടലിനോട് പറഞ്ഞു. മറ്റ് നടപടികളിലേക്ക് ആരോഗ്യവകുപ്പിന് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം, 'കാണാതായ' ആളുകളെ എത്രയും വേഗം കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ പോലീസുമായും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗവുമായും (എൽഐയു) ബന്ധപ്പെട്ടിട്ടുണ്ട്.
Also Read: Omicron Covid Variant : ഒമിക്രോൺ രോഗബാധ പടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
കോവിഡിന്റെ രണ്ടാം തരംഗം പോലെയുള്ള സാഹചര്യം വരാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരെയും ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. മടങ്ങിയെത്തിയവരുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽപ്പോലും, 15 ദിവസത്തേക്ക് ഞങ്ങൾ അവരെ നിരീക്ഷിക്കുന്നുണ്ട്. കോവിഡിന്റെ ലക്ഷണങ്ങളൊന്നും അവരിൽ ഇല്ലെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാനത്ത് എത്തുമ്പോൾ തന്നെ അവരുടെ സാമ്പിളുകൾ എടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോ. അനുരാഗ് ഗൗതം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുപിയിൽ വീണ്ടും നിയന്ത്രണങ്ങൾ
ഡിസംബർ 25 മുതൽ സംസ്ഥാനത്ത് രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് യോഗി സർക്കാർ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. 200 പേരിൽ കൂടുതൽ കല്യാണങ്ങളിൽ പങ്കെടുക്കാൻ പാടില്ല. COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും സംഘാടകർ ഇതേക്കുറിച്ച് പ്രാദേശിക അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: Omicron| തിരഞ്ഞെടുപ്പ് റാലി ഒഴിവാക്കാൻ നിർദ്ദേശം, ഒമിക്രോണിനെതിരെ രാത്രികാല കർഫ്യൂ?
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 122 ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ 358 ആയി. അതിൽ 114 പേർ സുഖം പ്രാപിക്കുകയോ കുടിയേറുകയോ ചെയ്തു. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 358 ഒമിക്രോൺ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ 88 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ 67, തെലങ്കാന 38, തമിഴ്‌നാട് 34, കർണാടക 31, ഗുജറാത്ത് 30 എന്നിങ്ങനെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...