Patna: ബീഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള (Bihar Assembly Election) സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ക്രിമിനലുകളും കോടിപതികളും ഏറെ...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്നത്  1066 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.  അവരില്‍  328 പേര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണ്.  ഇവരില്‍ത്തന്നെ 224 പേര്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. 1064 സ്ഥാനാര്‍ഥികളുടെ സത്യവാങ്​മൂലം പരിശോധിച്ച അസോസിയേഷന്‍ ഓഫ്​ ഡെമോക്രാറ്റിക്​ റീഫോംസാണ്​ ഈ റിപ്പോര്‍ട്ട്​ പുറത്തുവിട്ടിരിക്കുന്നത്​.


244 പേര്‍ക്കെതിരെ  ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​. ആകെയുള്ള സ്ഥാനാര്‍ഥികളില്‍ 23%  ഈ വിഭാഗത്തില്‍പ്പെടുന്നു. 


ഒന്നാം ഘട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ  സ്ഥാനാര്‍ഥിയായി നിര്‍ത്തിയതില്‍ ഒന്നാം സ്ഥാനത്തുള്ളത്​  രാഷ്ട്രീയ ജനതാദള്‍ (ആര്‍‌.ജെ.ഡി) തന്നെയാണ്​. തൊട്ട്​ പിന്നില്‍ ബിജെപിയുമുണ്ട് 


ആര്‍‌.ജെ.‌ഡിയില്‍ നിന്നുള്ള 41 സ്ഥാനാര്‍ഥികളില്‍ 30 പേര്‍  തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. ബിജെപിയുടെ 29 സ്ഥാനാര്‍ത്ഥികളില്‍ 21 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.


ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി)യില്‍ നിന്നുള്ള 41 സ്ഥാനാര്‍ഥികളില്‍ 24,  കോണ്‍ഗ്രസില്‍ നിന്നുള്ള 21 സ്ഥാനാര്‍ഥികളില്‍ 12,  ജെ.ഡി.യുവി​െന്‍റ 35 സ്ഥാനാര്‍ഥികളില്‍ 15, മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് വിശകലനം ചെയ്ത 26 സ്ഥാനാര്‍ഥികളില്‍ 8 പേരും തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന്​ സൂചിപ്പിച്ചിട്ടുണ്ട്​.


അതേസമയം, സ്ഥാനാര്‍ത്ഥികളില്‍  കോടിപതികളും കുറവല്ല.  1064 പേരില്‍ 375 പേര്‍ (35 ശതമാനം) കോടി പതികളാണെന്നാണ്  റിപ്പോര്‍ട്ട്.  93 സ്ഥാനാര്‍ഥികള്‍ അഞ്ച് കോടി രൂപയും അതിന് മുകളിലുള്ളതുമായ ആസ്തികള്‍ ഉള്ളവരാണെന്ന്​ സത്യവാങ്​മൂലത്തില്‍ പറയുന്നു. 123 പേര്‍ രണ്ട് കോടി രൂപ മുതല്‍ അഞ്ച്​ കോടി രൂപ വരെ ആസ്തിയുള്ളവരാണ്​.


Also read: Bihar Assembly Election: US മോഡല്‍ സംവാദം, നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്


ഒന്നാംഘട്ടത്തില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയുടെയും ആസ്തി ശരാശരി 1.99 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കോടിപതികളുള്ളതും ആര്‍.ജെ.ഡിയില്‍ തന്നെ..!!


മൂന്നു ഘട്ടങ്ങളിലായി  ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലായാണ്  ബീഹാര്‍ നിയമസഭ  തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ്   വോ​ട്ടെണ്ണല്‍ നടക്കുക.