Bihar Election Results 2020: വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ചു
സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണൽ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.
പട്ന (Patna): രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമുതൽ ആരംച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണൽ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. മണ്ഡലങ്ങൾ കൂടുതൽ ഉള്ള ജില്ലകളിൽ പരമാവധി മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ഏതാണ്ട് 10 മണിയോടെ ആദ്യ ട്രെൻഡിങ് ലഭ്യമാകും. ഓരോ മണ്ഡലത്തിലേയും ഫല സൂചനകൾ ലഭ്യമാകുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
Also read: Bihar Assembly Election: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂര്‍ണ്ണം, എല്ലാ കണ്ണുകളും ബീഹാറിലേയ്ക്ക്
ഭരണ തുടർച്ചയുണ്ടാകുമെന്ന് BJP, ജെഡിയു സഖ്യം പ്രതീക്ഷിക്കുമ്പോൾ എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്ന് ഉറപ്പിലാണ് മഹാസഖ്യം. എന്നാൽ എക്സിറ്റ് പോലുകളില് കാര്യമില്ലെന്ന വിശ്വാസത്തിലാണ് എൻഡിഎ. വോട്ടെണ്ണൽ തുടങ്ങിയില്ലെങ്കിലും വലിയ ചർച്ചകളിലാണ് പാർട്ടികൾ.
അതേസമയം, വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. നേതാക്കളെല്ലാം പാർട്ടി ഓഫീസുകളിൽ തമ്പടിക്കുകയാണ്.
Also read: ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 59 കമ്പനി അർദ്ധ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്‌ട്രോ൦ഗ് റൂമുകൾക്ക് മുൻപിലും കർശന സുരക്ഷ ഉറപ്പുവരുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ആർ ശ്രീനിവാസ അറിയിച്ചു.
243 നിയമസഭാ മണ്ഡലങ്ങളുള്ള ബീഹാറിൽ (Bihar election result 2020) മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ പൊതുവേ പോളിംഗ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
ഒക്ടോബർ 28ന് 71 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഒന്നാം ഘട്ടത്തില്‍ 54 ശതമാനവും, നവംബർ മൂന്നിന് നടന്ന രണ്ടാം ഘട്ടത്തിൽ 55.7 ശതമാനവും, 78 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് നടന്ന മൂന്നാം ഘട്ടത്തില്‍ 55.73 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.