ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിൽ മഹാസഖ്യത്തിനാണ് മുന്നേറ്റം എന്നാണ് പ്രവചനം.    

Last Updated : Nov 8, 2020, 12:45 AM IST
  • സീ വോട്ടർ സർവെയിലും ടൈംസ്-നൗ സർവേയിലും കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
  • അതുപോലെതന്നെ റിപ്പബ്ലിക് ടിവിയുടെ ജൻ കി ബാത്ത് സർവെയിലും മഹാസഖ്യം മുൻതൂക്കം നേടുമെന്നാണ് പ്രവചനം.
ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

പട്ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ എക്സിറ്റ് പോൾ ഫലങ്ങൾ (Bihar Exit Polls) പുറത്തുവന്നു.  വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിൽ മഹാസഖ്യത്തിനാണ് മുന്നേറ്റം എന്നാണ് പ്രവചനം.  

സീ വോട്ടർ സർവെയിലും ടൈംസ്-നൗ സർവേയിലും കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.  NDA-116, LJP-1, others-6 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നാണ് സർവെ ഫലം.  അതുപോലെതന്നെ റിപ്പബ്ലിക് ടിവിയുടെ ജൻ കി ബാത്ത് സർവെയിലും മഹാസഖ്യം മുൻതൂക്കം നേടുമെന്നാണ് പ്രവചനം.  

Also read: പിഎസ്എൽവി-സി 49 വിക്ഷേപണം വിജയം

സീ എബിപി വോട്ടർ സർവെയുടെ അടിസ്ഥാനത്തിൽ തൂക്ക് സഭയ്ക്കുള്ള സാധ്യതയാണ് എന്നാണ്.  CNN News സർവെ അനുസരിച്ച് മഹാസഖ്യം 180, എൻഡിഎ 55, എൽജെപി  0, മറ്റുള്ളവർ 8 എന്നാണ്.   ദൈനിക് ഭാസ്കറിന്റെ സർവെ അനുസരിച്ച് മഹാസഖ്യം71-81, എൻഡിഎ 120-127, എൽജെപി 12-23 , മറ്റുള്ളവർ 19-27 എന്നാണ്.  ടിവി9 ഭാരത്വർഷ് നടത്തിയ സർവെ അനുസരിച്ച് മഹാസഖ്യം 120, എൻഡിഎ 115, എൽജെപി  4, മറ്റുള്ളവർ 4 എന്നാണ് 

എബിപി സീ വോട്ടർ സർവെ അനുസരിച്ച് മഹാസഖ്യം 108-131, എൻഡിഎ 104-128, എൽജെപി 1-3 എന്നാണ്.  ടൈംസ് നൗ-സീ വോട്ടർ സർവെ അനുസരിച്ച് മഹാസഖ്യം 120, എൻഡിഎ 116, എൽജെപി  1, മറ്റുള്ളവർ 6 എന്നാണ്.  റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത് സർവെ അനുസരിച്ച് മഹാസഖ്യം 118-138, എൻഡിഎ 91-117 , എൽജെപി  5-8 എന്നാണ്. 

Also read: US Presidential Election 2020: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് ജയം

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News