Bihar Assembly Election: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂര്‍ണ്ണം, എല്ലാ കണ്ണുകളും ബീഹാറിലേയ്ക്ക്

രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.

Last Updated : Nov 10, 2020, 12:30 AM IST
  • രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.

    ഭരണ തുടർച്ചയുണ്ടാകുമെന്ന് BJP, ജെഡിയു സഖ്യം പ്രതീക്ഷിക്കുമ്പോൾ എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് മഹാസഖ്യം.
Bihar Assembly Election: വോട്ടെണ്ണലിനുള്ള  ഒരുക്കങ്ങൾ പൂര്‍ണ്ണം,  എല്ലാ കണ്ണുകളും  ബീഹാറിലേയ്ക്ക്

Patna: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.

 ഭരണ തുടർച്ചയുണ്ടാകുമെന്ന്  BJP, ജെഡിയു സഖ്യം  പ്രതീക്ഷിക്കുമ്പോൾ എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ്  മഹാസഖ്യം. 

അതേസമയം, വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. 

കോവിഡ് വ്യാപനം  കണക്കിലെടുത്ത് വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  പൂര്‍ണ്ണമായും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വോട്ടെണ്ണൽ നടക്കുക. 
ഇത്തവണ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി 38 ജില്ലകളിലായി 55 കേന്ദ്രങ്ങളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. സാധരണയായി ജില്ലയിൽ ഒന്ന് വീതം 38 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇക്കുറി കിഴക്കൻ ചാംപാരൻ, ഗയ, ബെഗുസുരി, സിവാൻ എന്നീ ജില്ലകളിൽ മൂന്ന് വീതവും, ബാക്കി ജില്ലകളിൽ ഒന്നും രണ്ടും വീതവുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 59 കമ്പനി അർദ്ധ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സ്‌ട്രോ൦ഗ് റൂമുകൾക്ക് മുൻപിലും കർശന സുരക്ഷ ഉറപ്പുവരുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ആർ ശ്രീനിവാസ അറിയിച്ചു.

243 നിയമസഭാ മണ്ഡലങ്ങളുള്ള ബീഹാറിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്.  ഇത്തവണ പൊതുവേ പോളിംഗ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  

Also read: Bihar Assembly Election: മഹാസഖ്യത്തിന് വിജയ പ്രതീക്ഷ, സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍....

ഒക്ടോബർ 28ന് 71 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഒന്നാം ഘട്ടത്തില്‍   54 ശതമാനവും,  നവംബർ മൂന്നിന് നടന്ന രണ്ടാം ഘട്ടത്തിൽ 55.7 ശതമാനവും, 78 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് നടന്ന മൂന്നാം ഘട്ടത്തില്‍  55.73 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.

 

Trending News