ഇനി ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാര്‍ ദേബ്
നീണ്ട 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്.
അഗര്‍ത്തല: നീണ്ട 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്.
ത്രിപുരയില്‍ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ബിപ്ലബ് കുമാര്‍ ദേബ് ആയിരിക്കും ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രിയായി ജിഷ്ണു ദേബ് ബര്‍മനെയും തെരഞ്ഞെടുത്തു. നിതിൻ ഗഡ്കരിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മാര്‍ച്ച് 8 നായിരിക്കും പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക.
60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് 43 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നേടാനായിരുന്നു. സിപിഎമ്മിന് 16 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.