Kolkata: ചെറു പ്രായത്തില്‍ സ്വപ്നതുല്യമായ ജോലി കരസ്ഥമാക്കി ഇന്ത്യന്‍ യുവാവ്..!! കൊല്‍ക്കത്ത  ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ  ബിസാഖ് മൊണ്ടലാണ് ഈ ഭാഗ്യവാന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാദവ്പൂർ സർവ്വകലാശാലയിലെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ്  വിദ്യാർത്ഥിയായ ബിസാഖ് മൊണ്ടലിനാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് വമ്പന്‍ പാക്കേജില്‍ ജോലി വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.  1.8 കോടി രൂപയുടെ വാർഷിക പാക്കേജാണ് ബിസാഖ് മൊണ്ടലിന് ലഭിക്കുക. മൊണ്ടൽ സെപ്റ്റംബറിൽ ലണ്ടനിലേക്ക് പറക്കും.


Also Read:  PM Kisan: പിഎം കിസാൻ ഗുണഭോക്താക്കൾക്ക് വൻ തിരിച്ചടി! ഈ സൗകര്യം സർക്കാർ എടുത്തുകളഞ്ഞു


തികച്ചും സാധാരണ കുടുംബത്തില്‍നിന്നുള്ള വ്യക്തിയാണ് ബിസാഖ് മൊണ്ടല്‍.  ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന്‍റെ അച്ഛൻ കർഷകനും മാതാവ് ഷിബാനി മൊണ്ടൽ ഒരു അങ്കണവാടി ജീവനക്കാരിയുമാണ്‌. എന്തായാലും ബിസാഖിന്  ലഭിച്ച ജോലിയില്‍ ത്രില്ലടിച്ചിരിയ്ക്കുകയാണ് കുടുംബം. 


Also Read:  BA.5 Variant: ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം സ്ഥിരീകരിച്ചു


'ഇത് ഞങ്ങളെ സംന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്.  ബിസാഖ് പുതിയ ഉയരങ്ങളിലെത്തുന്നത് കാണാൻ ഞങ്ങൾ കഠിനമായി പ്രയത്നിച്ചു. അർപ്പണബോധമുള്ളവനായിരുന്നു ബിസാഖ്, ഹയർസെക്കൻഡറി പരീക്ഷകളിലും JEE-യിലും മികച്ച വിജയം നേടിയിരുന്നു, തുടര്‍ന്നാണ് ജാദവ്പൂർ സർവകലാശാലയിൽ ചേർന്നത്',  ബിസാഖിന്‍റെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


ഈ വിജയത്തിന് പിന്നില്‍  തന്‍റെ നിരന്തര പരിശ്രമമാണ് എന്നാണ്  ബിസാഖ് മൊണ്ടല്‍ പറയുന്നത്.  'കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മഹാമാരിയുടെ  സമയത്ത്, നിരവധി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പാഠ്യപദ്ധതിക്ക് പുറമേയുള്ള  അറിവ് നേടാനും അവസരം ലഭിച്ചു. ഇത് അഭിമുഖങ്ങൾ മറികടക്കാൻ ഏറെ സഹായിച്ചു" ബിസാഖ്  പറയുന്നു. കൂടാതെ, ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും മൊണ്ടലിന് ഓഫറുകൾ ലഭിച്ചിരുന്നു, എന്നാൽ മികച്ച പാക്കേജ് നൽകിയതിനാൽ  ഫേസ്ബുക്ക് തിരഞ്ഞെടുക്കുകയായിരുന്നു.  


ജാദവ്പൂർ സർവ്വകലാശാലയില്‍ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് ഈ വർഷം ലഭിച്ച ഏറ്റവും ഉയർന്ന ശമ്പള പാക്കേജാണിത്.  അതേസമയം, വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് വിദ്യാർത്ഥികൾ ഒരു കോടി രൂപയിലധികം ശമ്പള പാക്കേജിൽ വിദേശരാജ്യങ്ങളില്‍ ജോലി നേടിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.