PM Kisan: പിഎം കിസാൻ ഗുണഭോക്താക്കൾക്ക് വൻ തിരിച്ചടി! ഈ സൗകര്യം സർക്കാർ എടുത്തുകളഞ്ഞു

PM Kisan Latest Update: നിങ്ങൾ പിഎം കിസാൻ നിധി യോജനയുടെ ഗുണഭോക്താവാണോ എങ്കിൽ ഈ പ്രധാന വാർത്ത ശ്രദ്ധിക്കുക. അതായത് പ്രധാനമന്ത്രി കിസാൻ യോജനയിൽ കേന്ദ്രസർക്കാർ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ ആഘാതം കർഷകരെ ബാധിക്കും. ശരിക്കും പറഞ്ഞാൽ സർക്കാർ ഇങ്ങനെ ചെയ്യുന്നതിലൂടെ കർഷകരുടെ വലിയൊരു സൗകര്യം എടുത്തുകളഞ്ഞിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Jun 28, 2022, 11:34 AM IST
  • പ്രധാനമന്ത്രി കിസാൻ യോജനയിൽ കേന്ദ്രസർക്കാർ വലിയ മാറ്റം വരുത്തിയിട്ടുണ്ട്
  • ഈ മാറ്റത്തിന്റെ ആഘാതം കർഷകരെ ബാധിക്കും
  • അതെന്താണ് സർക്കാർ വരുത്തിയ മാറ്റം
PM Kisan: പിഎം കിസാൻ ഗുണഭോക്താക്കൾക്ക് വൻ തിരിച്ചടി! ഈ സൗകര്യം സർക്കാർ എടുത്തുകളഞ്ഞു

PM Kisan: പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കിസാൻ യോജനയ്ക്ക് (PM Kisan Yojana) കീഴിൽ കർഷകരുടെ അക്കൗണ്ടിലേക്ക് പുതുവർഷത്തിന്റെ ആദ്യ ദിനം 11-ാം ഗഡുവിന്റെ 2000 രൂപ കൈമാറിയിരുന്നു.  ഇപ്പോഴിതാ പിഎം കിസാൻ സമ്മാൻ നിധി യോജനയിൽ സർക്കാർ വൻ മാറ്റം വരുത്തിയിരിക്കുകയാണ്.  ഇത് 12 കോടിയിലധികം വരുന്ന കർഷകരെ ബാധിക്കും. അതെന്താണ് സർക്കാർ വരുത്തിയ മാറ്റം എന്ന് നമുക്ക് നോക്കാം...

Also Read: പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ലഭിച്ചില്ലേ? കാരണം അറിയാം

പിഎം കിസാനിൽ വൻ മാറ്റം (Big change in PM Kisan)

പിഎം യോജനയിൽ കേന്ദ്രസർക്കാർ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്.  അതെന്തെന്നാൽ ഇനി മുതൽ കർഷകന് പോർട്ടലിൽ പോയി ആധാർ നമ്പർ ഉപയോഗിച്ച് തന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയില്ല. പകരം  സ്റ്റാറ്റസ് പരിശോധിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തന്നെ നൽകണം. അതിപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്.  നേരത്തെ കർഷകന് തന്റെ ആധാറോ മൊബൈൽ നമ്പറോ ഏതെങ്കിലും നൽകി സ്റ്റാറ്റസ്  പരിശോധിക്കാമായിരുന്നു.  എന്നാൽ അതിനു ശേഷം കൊണ്ടുവന്ന മാറ്റം അനുസരിച്ച് കർഷകർക്ക് അവരുടെ മൊബൈൽ നമ്പർ വഴിയല്ല മറിച്ച് ആധാർ നമ്പരിലൂടെ മാത്രമേ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ കഴിയൂവെന്നാ.  എന്നാൽ ഇപ്പോൾ കൊണ്ടുവന്ന മാറ്റം അനുസരിച്ച് കർഷകർക്ക് ഇനി ആധാർ നമ്പർ ഉപയോഗിച്ച്  സ്റ്റാറ്റസ് കാണാൻ സാധിക്കില്ല പകരം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ മാത്രമേ സ്റ്റാറ്റസ് കാണാൻ സാധിക്കൂ എന്നാണ്. 

Also Read: ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

അതിനായി ചെയ്യേണ്ടത് (Know its process)

ഇതിനായി നിങ്ങൾ ആദ്യം pmkisan.gov.in ൽ പോകണം
> ഇവിടെ ഇടതുവശത്തുള്ള ചെറിയ ബോക്സിൽ Beneficiary Status ൽ ക്ലിക്ക് ചെയ്യണം.
> ഇപ്പോൾ ഒരു പേജ് തുറക്കും.
> ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകി നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കുക.
> ഇനി നിങ്ങൾക്ക് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അറിയില്ലയെങ്കിൽ, Know Your Registration Number എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
> ഇവിടെ നിങ്ങളുടെ പിഎം കിസാൻ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകുക
> ശേഷം ക്യാപ്‌ച കോഡ് കൊടുത്ത് Get Mobile OTP ൽ ക്ലിക്ക് ചെയ്യുക.
> നിങ്ങളുടെ നമ്പറിൽ വന്ന OTP തന്നിരിക്കുന്ന ബോക്സിൽ നൽകിയ ശേഷം Get Details ൽ ക്ലിക്ക് ചെയ്യുക.
> അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പേരും ലഭിക്കും.

Also Read: Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ 

എന്താണ് പ്രധാനമന്ത്രി കിസാൻ യോജന? (What is PM Kisan Yojana?)

പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ എല്ലാ വർഷവും  ഗുണഭോക്താക്കളായ കർഷകരുടെ അക്കൗണ്ടിലേക്ക്  6,000 രൂപ സർക്കാർ നേരിട്ട് അയക്കും. അത് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്. ഇത് പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 11 ഗഡു അയച്ചിട്ടുണ്ട്. ഇനി നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇതുവരെ പണം വന്നിട്ടില്ലയെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ സ്റ്റാറ്റസും ബാങ്ക് അക്കൗണ്ടും പരിശോധിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News